എടതിരിഞ്ഞിയിൽ വൃദ്ധയെ ഇടിച്ച് തെറിപ്പിച്ച് വാഹനം നിറുത്താതെ പോയ കേസിൽ ഇരിങ്ങാലക്കുടയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പ്രതി പിടിയിൽ.
ഇരിങ്ങാലക്കുട : എടതിരിഞ്ഞി മരോട്ടിക്കൽ സെൻ്ററിൽ വയോധികയെ ഇടിച്ച് തെറിപ്പിച്ച് വണ്ടി നിറുത്താതെ പോയ കേസിൽ പ്രതി പിടിയിൽ . എടതിരിഞ്ഞി മരോട്ടിക്കൽ തൈവളപ്പിൽ വീട്ടിൽ തങ്കമണിക്കാണ് (82 വയസ്സ് ) ഗുരുതരമായി പരിക്കേറ്റത്. എപ്രിൽ 11 ന് രാവിലെ ആയിരുന്നു സംഭവം. ചെന്ത്രാപ്പിന്നി പറാപറമ്പത്ത് വീട്ടിൽ അക്ഷയ് (27) നെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുടയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പ്രതി രാവിലെ സ്കൂട്ടറിൽ ജോലിക്ക് പോകുമ്പോൾ ആയിരുന്നു അപകടം. തങ്കമണി തലയിൽ രക്തം കട്ടപിടിച്ചും വാരിയെല്ലുകൾ ഒടിഞ്ഞും ഗുരുതര പരിക്ക് പറ്റി ചികിത്സയിലാണ്. നേരിട്ട് ഒരു തെളിവും ലഭിക്കാതിരുന്ന കേസിൽ നിരവധി സിസിടിവി ക്യാമറകളും മറ്റും പരിശോധിച്ച് നൂതനമായ ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെയാണ് കാട്ടൂർ പോലീസ് ഈ കേസ് തെളിയിച്ചത്., കാട്ടൂർ സി ഐ ഋഷികേശൻ നായരുടെ നിർദ്ദേശപ്രകാരം എസ് ഐ മണികണ്ഠൻ്റെ നേതൃത്വത്തിൽ എ എസ് ഐ ശ്രീജിത്ത്, ഉദ്യോഗസ്ഥരായ ധനേഷ് ഷമീർ എന്നിവരാണ് അന്വേഷണം നടത്തി ഈ കേസ് തെളിയിച്ചത്.