കാറളം പഞ്ചായത്തിൽ കുടുംബശ്രീയുടെ 25-ാം വാർഷികാഘോഷം; സ്ത്രീകളുടെ അവകാശങ്ങൾക്കായി കൊള്ളുന്ന പ്രസ്ഥാനമായി കുടുംബശ്രീ മാറണമെന്ന് മന്ത്രി ഡോ ആർ ബിന്ദു….
ഇരിങ്ങാലക്കുട : സ്ത്രീകളുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്ന പ്രസ്ഥാനമായി കുടുംബശ്രീ മാറണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു.കുടുംബശ്രീയുടെ 25-ാം വാർഷികത്തോടനുബന്ധിച്ച് കാറളം ഗ്രാമപഞ്ചായത്തിൻ്റെ “അരങ്ങ് 2023” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സമാനതകളില്ലാത്ത സ്ത്രീശാക്തീകരണത്തിന്റെ മാതൃകകൾ മുന്നോട്ടുവയ്ക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ട്. ദാരിദ്ര്യ ലഘൂകരണവും പ്രാദേശിക സാമ്പത്തിക വികസനവും കുടുംബശ്രീയുടെ ലക്ഷ്യമാണ്.
ഹരിത കർമ്മസേന, സ്വയംതൊഴിൽ എന്നീ പ്രവർത്തനങ്ങളിലൂടെ സ്ത്രീയുടെ വ്യക്തിജീവിതവും സാമൂഹിക ജീവിതവും മെച്ചപ്പെടുത്താൻ കുടുംബശ്രീക്ക് സാധിച്ചിട്ടുണ്ട്. സ്ത്രീകളുടെ ആരോഗ്യസംരക്ഷണം, തുടർപഠനം, സ്വയംതൊഴിൽ എന്നീ മേഖലകളിൽ കുടുംബശ്രീയിലൂടെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേമരാജ് അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ ഡാലിയ പ്രദീപ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഷീലാ അജയഘോഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ അമ്പിളി യു വി, അംബിക സുഭാഷ്, കാറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ മാലാന്ത്ര, കാറളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി മധുരാജ് കെ, സി ടി എസ് മെമ്പർ സെക്രട്ടറി പി എ ജയ്സൺ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഹരിത കർമ്മ സേന പ്രവർത്തകരെ ആദരിച്ചു.