കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് ചെടി വളർത്തിയ രണ്ടു അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ …
ചാലക്കുടി: കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദാബയുടെ പുറകിൽ നിന്നുമാണ് 12 കഞ്ചാവ് ചെടികൾ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീം കണ്ടെത്തിയത്. ആസാം ബർസോല സ്വദേശി ഭാരത്ത് ( 29 ) , ബംഗാൾ അലിപുർദർ സ്വദേശി ബിഷ്ണു (32) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്പി സന്തോഷ് സി ആർ ,തൃശ്ശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസ് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സി ഐ അരുൺ ബി കെ ,തൃശ്ശൂർ റൂറൽ ഡാൻസാഫ് സി ഐ . സ്റ്റീഫൻ വി ജെ , ഉദ്യോഗസ്ഥരായ ജയകൃഷ്ണൻ, ജോബ് സി എ ,ഷൈൻ ടി ആർ സൂരജ്. വി ദേവ്, ലിജു ഇയ്യാനി, ബിനു, മിഥുൻ ആർ കൃഷ്ണ, ഷറഫുദ്ധീൻ, മാനുവൽ എം വി , സിദ്ധിക്ക്അബൂബക്കർ, സഫിർ ബാബു,അലി എന്നിവർ ചേർന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെ ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
കൊരട്ടി പോലീസ് സ്റ്റേഷന്റെ തെക്കുവശത്ത് സ്ഥിതിചെയ്യുന്ന പെട്രോൾ പമ്പിന്റെ അടുത്തുള്ള ദാബയുടെ പുറകിൽ താമസിച്ചുവന്നിരുന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികളാണ് വീടിനു പുറകിലുള്ള ചെടിച്ചട്ടിയിൽ 12 ഓളം കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത്.