ഉണ്ണികൃഷ്ണൻ നമ്പൂതിരി പുരസ്കാരം നടൻ ഇന്നസെന്റിന്റെ കുടുംബാംഗങ്ങൾക്ക് കൈമാറി …
ഇരിങ്ങാലക്കുട : നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ പേരിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്മാരക ട്രസ്റ്റ് എർപ്പെടുത്തിയ പുരസ്കാരം അന്തരിച്ച നടൻ ഇന്നസെന്റിന്റെ കുടുംബാംഗങ്ങൾ എറ്റ് വാങ്ങി. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് ഇന്നസെന്റിനെ തിരഞ്ഞെടുത്തത്. ജനുവരി 20 ന് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ പുരസ്കാരം നൽകാൻ തീരുമാനിച്ചിരുന്നുവെങ്കിലും ചികിൽസയിലായതിനെ തുടർന്ന് പയ്യന്നൂരിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. രാവിലെ ഇന്നസെന്റിന്റെ വസതിയിൽ നടന്ന ചടങ്ങിൽ നിയമകാര്യ വകുപ്പ് മന്ത്രി പി രാജീവിൽ നിന്ന് ഇന്നസെന്റിന്റെ ഭാര്യ ആലീസും മകൻ സോണറ്റും ചേർന്ന് പുരസ്കാരം എറ്റ് വാങ്ങി. സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസ് അധ്യക്ഷനായിരുന്നു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അനുസ്മരണ പ്രഭാഷണം നടത്തി. കൈതപ്രം നാരായണൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മകനും ഹൈക്കോടതി ജഡ്ജിയുമായ പി വി കുഞ്ഞികൃഷ്ണൻ , യു പി ജോസഫ് , ജോസ് ജെ ചിറ്റിലപ്പിള്ളി, വി എ മനോജ്കുമാർ ,ടി വി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.