കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ പൊങ്ങത്ത് അതിമാരക മയക്കുമരുന്നുമായ എൽഎസ്ഡി യുമായി യുവാക്കൾ പോലീസ് പിടിയിൽ…
ചാലക്കുടി : കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ പൊങ്ങത്ത് നിന്നും അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എൽ എസ് ഡി യുമായി, രണ്ട് പേരെ തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും, കൊരട്ടി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.അങ്കമാലി സ്വദേശികളായ പുറക്കുളം കുരിയാശ്ശേരി വീട്ടിൽ റോബിൻ ( 29 )
അങ്ങാടിക്കടവ് പുറക്കാ വീട്ടിൽ ഷിനു (26) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്പി സന്തോഷ് സി ആർ ,
തൃശ്ശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസ് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സി ഐ അരുൺ ബി കെ ഉദ്യോഗസ്ഥരായ സ്റ്റീഫൻ വി ജി , ജയകൃഷ്ണൻ , ജോബ്. സി എ ,ഷൈൻ ടി ആർ.സൂരജ്. വി ദേവ്, ലിജു ഇയ്യാനി, ബിനു, മിഥുൻ. ആർകൃഷ്ണ, ഷറഫുദ്ധീൻ, മാനുവൽ എം വി ,സജി വർഗീസ്, സിദ്ധിക്ക്അബൂബക്കർ, നിതിൻ, ജിബിൻ എന്നിവർ ചേർന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെ ഐപിഎസി ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.ഈസ്റ്റർ, വിഷു, ചെറിയ പെരുന്നാൾ സീസണിൽ യുവാക്കൾക്ക് വിൽപന നടത്തുന്നതിനായി കൊണ്ടുവന്ന സിന്തറ്റിക് മയക്കുമരുന്ന് ആണ് പോലീസ് പിടികൂടിയത്.
വിൽപന നടത്തുന്നതിനായി കൈവശം ഉണ്ടായിരുന്ന എഴ് സ്റ്റാർ എൽഎസ്ഡി കളാണ് പോലീസ് പ്രതികളുടെ കയ്യിൽ നിന്നും പിടിച്ചെടുത്തത്. മാർക്കറ്റിൽ ഒരു എൽഎസ്ഡി ക്ക് 2000 രൂപക്കാണ് വിൽപന നടത്തുന്നത്.പിടിയിലായ പ്രതികളിൽ റോബിൻ 2021 ഹരിയാണയിൽ വെച്ച് കഞ്ചാവ് കേസിൽ പിടിയിലായ ആളും ഷിനൂ അങ്കമാലി പൊലീസ് സ്റ്റേഷനിലെ അടിപിടി കേസിലെ പ്രതിയുമാണ്.
പിടിയിലായ പ്രതികൾക്ക് മയക്കുമരുന്ന് കിട്ടിയതിൻ്റെ ഉറവിടവും, വിൽപന നടത്തിയ ആളുകളെയും കുറിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി പോലീസ് അറിയിച്ചു.