ആളൂർ പഞ്ചായത്തിനും ശുദ്ധ ജലവിതരണ പദ്ധതി ; 119 കോടി രൂപയുടെ ഭരണാനുമതിയായി; ലക്ഷ്യമിടുന്നത് 7550 ഗാർഹിക കണക്ഷനുകൾ ; മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് അഞ്ച് വർഷത്തിനുള്ളിൽ പരിഹാരം കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി ഡോ ആർ ബിന്ദു….

ആളൂർ പഞ്ചായത്തിനും ശുദ്ധ ജലവിതരണ പദ്ധതി ; 119 കോടി രൂപയുടെ ഭരണാനുമതിയായി; ലക്ഷ്യമിടുന്നത് 7550 ഗാർഹിക കണക്ഷനുകൾ ; മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് അഞ്ച് വർഷത്തിനുള്ളിൽ പരിഹാരം കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി ഡോ ആർ ബിന്ദു….

ഇരിങ്ങാലക്കുട : അഞ്ച് വർഷത്തിനുള്ളിൽ മണ്ഡലത്തിലെ മുഴുവൻ ആളുകൾക്കും കുടിവെള്ളം എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ആളൂർ – കൊടകര ശുദ്ധജല വിതരണ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ആളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഇരിങ്ങാലക്കുട – മുരിയാട് – വേളൂക്കര കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഒരു മാസം മുമ്പ് നടന്ന് കഴിഞ്ഞു. മണ്ഡലത്തിലെ ഭവന രഹിതരായ മുഴുവൻ ആളുകളെയും പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങളും നടന്ന് വരികയാണ് . ആളൂർ ഗ്രാമപഞ്ചായത്തിന് വേണ്ടി 119 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

 

സമഗ്ര കുടിവെള്ള പദ്ധതിയുടെ ജലസ്രോതസ്സ് ചാലക്കുടിപ്പുഴയാണ്. വെള്ളം ശുദ്ധീകരിച്ച് അണുനശീകരണം നടത്തി 7550 ഗാർഹിക ഉപഭോക്താക്കൾക്ക് വിതരണം ചെയ്യും. പദ്ധതി വഴി ആളൂർ പഞ്ചായത്തിലെ പൊരുന്നുംകുന്നിൽ പത്ത് ദശലക്ഷം ലിറ്ററിന്റെയും ഉറുമ്പൻകുന്നിലെ രണ്ടു ലക്ഷം ദശലക്ഷം ലിറ്ററിന്റെയും ജല സംഭരണി വരും. ഇതോടെ പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ശുദ്ധജല വിതരണം നടത്താനാകുമെന്ന് മന്ത്രി പറഞ്ഞു.

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷനായി. നാട്ടിക ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എച്ച് ജെ നീലിമ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ നൈസൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രതി സുരേഷ്, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ബിന്ദു ഷാജു, ജോസ് മാഞ്ഞൂരാൻ, അഡ്വ. എം എസ് വിനയൻ, ഷൈനി തിലകൻ, ധിപിൻ പാപ്പച്ചൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജുമൈല സഗീർ, എ സി ജോൺസൻ എന്നിവർ ആശംസകൾ നേർന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ആര്‍ ജോജോ സ്വാഗതവും കേരള വാട്ടർ അതോററ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ കെ വാസുദേവൻ നന്ദിയും പറഞ്ഞു.

Please follow and like us: