ഇരിങ്ങാലക്കുടയിൽ ഹരിത അർബൻ മാർക്കറ്റ് ….

ഇരിങ്ങാലക്കുട : നാടൻ പച്ചക്കറികൾ കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച് വിപണനം നടത്തുന്നതിനായി കൃഷിഭവന്റെ സഹകരണത്തോടെ ഹരിത അർബൻ മാർക്കറ്റ് എന്ന പേരിൽ വിപണ കേന്ദ്രം ആരംഭിച്ചു. ഇരിങ്ങാലക്കുട കൃഷിഭവൻ പരിസരത്ത് നടന്ന ചടങ്ങിൽ ആദ്യവിൽപന നഗരസഭ വികസന കാര്യ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറകടർ എസ്.മിനി പദ്ധതി വിശദീകരിച്ചു കൃഷി ഫീൽഡ് ഓഫീസർ ഇൻചാർജ് എം.കെ.ഉണ്ണി സ്വാഗതവും ഹരിത അർബൻ മാർക്കറ്റ് സെക്രട്ടറി ഷിൻസിമോൾ നന്ദിയും പറഞ്ഞു. കൃഷി അസിസ്റ്റന്റ് ഷാന്റോ കുന്നത്തുപറമ്പിൽ, അർബൻ മാർക്കറ്റ് പ്രസിഡണ്ട് സുജാത സുബ്രഹ്മണ്യൻ, ട്രഷറർ ശ്രീലത രാജൻ, മിനി കാളിയങ്കര, തോംസൺ ചിരിയൻങ്കണ്ടത്ത്, അനിത ധനഞ്ചയൻ, ഷമീന ഫസൽ, രാധസത്യൻ, ആർ.ഇന്ദു എന്നിവർ നേതൃത്യം നൽകി .

Please follow and like us: