വനിതാ ഫുട്ബോൾ ടൂർണ്ണമെന്റ് ; ഗോകുലം എഫ് സി കേരളയ്ക്ക് ആദ്യജയം …
ഇരിങ്ങാലക്കുട : കല്ലേറ്റുംകര മുഗൾ ആർട്സ് & സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വാലപ്പൻ എക്സിം പ്രൈവറ്റ് ലിമിറ്റഡ് ട്രോഫിക്ക് വേണ്ടിയുള്ള അഖിലകേരള വനിത ഇലവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് കല്ലേറ്റുംകര ബി.വി. എം ഹൈസ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി എട്ടു പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റ്
ക്ലബ്ബ് പ്രസിഡണ്ടും, മുൻ ദേശീയ 800 മീറ്റർ ജേതാവുമായ വർഗീസ് പന്തല്ലൂക്കാരൻ, അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒളിമ്പ്യൻ പത്മശ്രീ കെ എം ബീന മോൾ ഉദ്ഘാടനം ചെയ്തു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യാ നൈസൻ, മുൻ ഇൻറർനാഷണൽ ഫുട്ബോളർ സിസി ജേക്കബ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ആളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ ആർ ജോജോ, കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം കെ ജോസഫ്,ജനറൽ കൺവീനർ ഷാജൻ കള്ളിവളപ്പിൽ, ഷാജു വാലപ്പൻ, ഡേവിസ് മടാന, തോമസ് വാഴപ്പിള്ളി വാർഡ് മെമ്പർ ടി വി ഷാജു, വർഗ്ഗീസ് തുളുവത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആദ്യമത്സരത്തിൽ ഗോകുലം എഫ്എസി കേരള രണ്ടിനെതിരെ നാലു ഗോളുകൾക്ക് തൃശ്ശൂർ സെന്റ് മേരീസ് കോളേജിനെ പരാജയപ്പെടുത്തി.