കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അതിമാരക മയക്കുമരുന്നുമായി 4 പേർ പോലീസിൻ്റെ പിടിയിൽ …
തൃശ്ശൂർ / കാട്ടൂർ :കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കാറളം പുല്ലത്തറയിൽ നിന്നും അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎ യും കഞ്ചാവുമായി, വധശ്രമം,പിടിച്ചുപറി കേസിലെ പ്രതിയടക്കം 4 പേരെ തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും, കാട്ടൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.
ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെ ഐപിഎസിന് ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ഈസ്റ്റർ, വിഷു സീസണിൽ യുവാക്കൾക്ക് വിൽപന നടത്തുന്നതിനായി കൊണ്ടുവന്ന മയക്കുമരുന്ന് ആണ് പിടികൂടിയത്.
തൃശ്ശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസിൻ്റെ നേതൃത്വത്തിൽ ഡാൻസാഫ് സി ഐ അരുൺ ബി കെ , കാട്ടൂർ സി ഐ ഹൃഷികേശൻ നായർ ,തൃശ്ശൂർ റൂറൽ ഡാൻസാഫ് എസ് ഐ, സ്റ്റീഫൻ വി ജി ഡാൻസാഫ് ടീം അംഗങ്ങളായ ജോബ് സി എ ,ഷൈൻ ടി ആർ, ഷറഫുദ്ധീൻ,ലിജു ഇയ്യാനി, ബിനു, മാനുവൽ എം വി കാട്ടൂർ എസ് ഐ മണികണ്ടൻ, ഉദ്യോഗസ്ഥരായ സജീവ്, ശ്രീജിത്ത് കെ എസ് ,ധനേഷ്, സനിൽ കെ എസ് ,കിരൺ, ശ്യാം എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
പിടിയിലായ പ്രതികളിൽ സുമേഷ് നേരത്തെ വധശ്രമം, പിടിച്ചുപറി കേസിലെ പ്രതിയും, അനുരാജ് കൊടകര, പുതുക്കാട്, ആളൂർ പോലീസ് സ്റ്റേഷനുകളിലെ വിവിധ ക്രിമിനൽ കേസുകളിലെയും പ്രതിയാണ്.
പിടിയിലായ പ്രതികൾക്ക് മയക്കുമരുന്ന് കിട്ടിയതിൻ്റെ ഉറവിടവും, വിൽപന നടത്തിയ ആളുകളെയും കുറിച്ച് ഊർജിതമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി പോലീസ് അറിയിച്ചു.