ഷാർജ ഇന്ത്യൻ അസോസിയേഷന്റെ 11 – മത് അന്താരാഷ്ട്ര റമദാൻ വോളിബോൾ ടൂർണമെന്റിൽ ഇത്തവണ ക്രൈസ്റ്റ് കോളേജ് ടീമും …

ഷാർജ ഇന്ത്യൻ അസോസിയേഷന്റെ 11 – മത് അന്താരാഷ്ട്ര റമദാൻ വോളിബോൾ ടൂർണമെന്റിൽ ഇത്തവണ ക്രൈസ്റ്റ് കോളേജ് ടീമും …

ഇരിങ്ങാലക്കുട : ഷാർജ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിക്കുന്ന 11 – മത് അന്താരാഷ്ട്ര റമദാൻ വോളിബോൾ ടൂർണമെന്റിൽ ഇത്തവണ ക്രൈസ്റ്റ് കോളേജ് ടീമും മാറ്റുരയ്ക്കും. എപ്രിൽ 9 മുതൽ 16 വരെ ഷാർജ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിലാണ് മൽസരങ്ങൾ . രാജ്യത്ത് നിന്ന് ടൂർണമെന്റിൽ പങ്കെടുക്കുന്ന ആദ്യ കോളേജ് ടീം കൂടിയാണ് ക്രൈസ്റ്റ് കോളേജിന്റേത്. ഈ വർഷത്തെ സർവകലാശാല വിജയികൾ കൂടിയായ ക്രൈസ്റ്റ് ഇന്റർ യൂണിവേഴ്സിറ്റിയിൽ മൂന്നാം സ്ഥാനക്കാരുമാണ്. കേരള സ്പോർട്സ് കൗൺസിൽ കോച്ച് കൂടിയായ കെ എൻ ലക്ഷ്മി നാരായണനാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. ക്രൈസ്റ്റ് ടീമിലെ മുഹമ്മദ് നിർഷിഫ് , ജെനിൻ യേശുദാസ് , മുഹമ്മദ് അൻവർ ഷാ, നിതേഷ് കുമാർ , അരുൺ സക്കറിയ, അഭിരാജ് രാജീവ് , ശ്രീനാഥ് അർഷഹ് ഫിനാൻ , അലൻ ജോർജ്ജ് എന്നിവർ ഇന്ത്യൻ ലീഗ് വോളി ബോൾ മൽസരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. എംജിസിഎഫ് ഷാർജ, ഒൺലി ഫ്രഷ് ഷാർജ , പാലാ സിക്സസ്, തലശ്ശേരി ക്രിക്കറ്റേഴ്സ്, എൻആർഐ ഫോറം , അനന്തപുരി , ദുബായ് ലിറ്റിൽ സ്കൂൾ, ക്രൈസ്റ്റ് ഇരിങ്ങാലക്കുട എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഒരു ലക്ഷം രൂപയും ട്രോഫിയും മെഡലുമാണ് ജേതാക്കൾക്ക് ലഭിക്കുക. 75000 രൂപയും ട്രോഫിയും മെഡലും റണ്ണേഴ്സ് അപ്പിന് ലഭിക്കും. കോളേജ് അലുമിനിയും പ്രവാസി മലയാളി അസോസിയേഷനുമാണ് കോളേജ് ടീമിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നത്. ബെന്നി തേലപ്പിള്ളി, ജോജോ വർഗ്ഗീസ്, പ്രവീൺ ശിവദാസ്, അജോ ഫിലിപ്പ്, സജീഷ് രാമക്യഷ്ണൻ, ഫിറോസ് അബ്ദുള്ള, ദിവ്യ ജസ്റ്റിൻ, ജോൺ കാവുങ്ങൽ എന്നിവരാണ് നേത്യത്വം നല്കുന്നത്.
കോളേജിൽ നടന്ന ചടങ്ങിൽ ടീമിന് യാത്രയയപ്പ് നല്കി. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ ജോളി ആൻഡ്രൂസ്, മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിളളി , ഫിസിക്കൽ ഡയറക്ടർ ഡോ ബിന്റോ പി ടി , കോച്ച് ലക്ഷ്മി നാരായണൻ , ടീമിന് നേത്യത്വം നൽകുന്ന ഫാ വിൽസൺ തറയിൽ , എം എൻ നിതിൻ, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: