ക്രിസ്തുവിന്റെ അന്ത്യഅത്താഴ സ്മരണയിൽ പെസഹാ വ്യാഴം ആചരിച്ച് ക്രൈസ്തവർ …
ഇരിങ്ങാലക്കുട: അന്ത്യഅത്താഴത്തിന്റെ സ്മരണയിൽ ക്രൈസ്തവർ ഇന്ന് പെസഹ ആചരിച്ചു. വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി ഈസ്റ്ററിന് തൊട്ട് മുൻപ് വരുന്ന വ്യാഴാഴ്ചയാണ് പെസഹ വ്യാഴം. ഇതോടനുബന്ധിച്ച് ദേവാലയങ്ങളിൽ കാൽ കഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർഥനകളും നടന്നു. സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ നടന്ന കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും തിരുകര്‍മ്മങ്ങള്‍ക്കും ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത്, അസിസ്റ്റന്റ് വികാരിമാരായ ഫാ. സിബിന് വാഴപ്പിള്ളി, ഫാ. ജോസഫ് തൊഴുത്തുങ്കല്‍, ഫാ. ജോര്‍ജി തേലപ്പിള്ളി, സെക്രട്ടറി ഫാ. ജെയിന് കടവില്‍,
ഫാ. റാഫേല്‍ പുത്തന്‍വീട്ടില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു