ഹൈസ്കൂൾ – ഹയർ സെക്കണ്ടറി ലയന നീക്കത്തിൽ പ്രതിഷേധം ;കറുപ്പണിഞ്ഞ് ഹയർ സെക്കണ്ടറി മൂല്യനിർണയ ക്യാമ്പുകൾ …
ഇരിങ്ങാലക്കുട : ഹൈസ്കൂൾ – ഹയർ സെക്കണ്ടറി ലയന നീക്കത്തിലും , പരീക്ഷകളുമായി ബന്ധപ്പെട്ട് അധ്യാപകർക്കെതിരെ നടപടികൾ എടുക്കുന്നതിലും പ്രതിഷേധിച്ചുകൊണ്ട് ഹയർ സെക്കണ്ടറി അധ്യാപകർ ഫെഡറേഷൻ ഓഫ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ മൂല്യനിർണയ ക്യാമ്പുകളിൽ കറുത്ത വസ്ത്രവും കറുത്ത ബാഡ്ജും ധരിച്ച് കരിദിനമാചരിച്ചു. പിഎസ് സി വഴി നിയമനം കിട്ടിയ 67 ഇംഗ്ലീഷ് അധ്യാപകരെ താത്കാലികമായി ജോലിയിൽ നിന്ന് പിരിച്ചുവിട്ടതും പ്രതിഷേധത്തിന് കാരണമായി.പ്രധാന വേദിയായ സേക്രട് ഹാർട്ട് എച്ച് എസ് എസി ലെ പ്രതിഷേധ സംഗമം ഏ എച്ച് എസ് ടി എ സംസ്ഥാന ട്രഷറർ കെ എ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.
എഫ് എച്ച് എസ് ടി എ ജില്ലാ ചെയർമാൻ മജുഷ് എൽ അധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കട എസ് എൻ സ്കൂളിലും മോഡൽ ബോയ്സിലും നടന്ന പ്രതിഷേധ കൂട്ടായ്മ ഡോ. എസ് എൻ മഹേഷ് ബാബു (എച്ച് എസ് എസ് ടി എ സംസ്ഥാന ട്രഷറർ) ഉദ്ഘാടനം ചെയ്തു.വിവിധ ക്യാമ്പുകളിൽ എൻ പി ജാക്സൺ (കെ എ എച്ച് എസ് ടി എ), സജിത രാജ് (കെ എച്ച് എസ് ടി യു, സി എം അനന്തകൃഷ്ണന് (ജില്ലാ കൺവീനർ ), ജസ്റ്റിൻ ജോസ്പിണ്ടിയാൻ, ലിന്റോ വടക്കന്, നീൽ ടോം,
റജോ കെ ജോസ്, സന്തോഷ് ടി ഇമ്മട്ടി, ജോബി സി പി, രാജരാജൻ, മർഫിൻ ടി ഫ്രാൻസീസ്,അജിത് പോൾ, ബൈജു ആൻറണി, ഷാജു കെ ഡേവീസ്, സെമിറ്റോ ജോസ്, സിംസൺ, പ്രീതി ഇ , ഹനീഫ, ഷീജ സി ഡി
എന്നിവർ സംസാരിച്ചു.