വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ ക്വാക്സിൽ കൺസൾട്ടന്റ്സ് കമ്പനിയുടെ ശിഷ്യ പ്രിയ അവാർഡ് കലാനിലയം രാഘവന് മന്ത്രി ബിന്ദു സമ്മാനിക്കും ….
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ – ഗവേഷണ സ്ഥാപനമായ ക്വാക്സിൽ കൺസൾട്ടന്റ്സ് കമ്പനിയുടെ ശിഷ്യ പ്രിയ അവാർഡ് കലാനിലയം മുൻ പ്രിൻസിപ്പൽ കലാനിലയം രാഘവന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു സമ്മാനിക്കും. സെന്റ് ജോസഫ്സ് കോളേജിൽ എപ്രിൽ 2 ന് 2.30 നടക്കുന്ന ചടങ്ങിൽ എട്ട് സിബിഎസ്ഇ സ്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്കും അവാർഡുകൾ നല്കുമെന്ന് എഡ്യൂക്കേഷൻ ഹെഡ് പ്രൊഫ. സാവിത്രി ലക്ഷ്മണൻ പത്രസമ്മേളനത്തിൽ അറിയിച്ചു. മാത്ത് ഐഐടി യുടെ ഇരിങ്ങാലക്കുടയിലെ പ്രവർത്തനത്തിന്റെ സ്വിച്ച് ഓൺ കർമ്മവും മന്ത്രി നിർവഹിക്കും. ക്വാക്സിൽ എം ഡി പ്രൊഫ വി കെ ലക്ഷ്മണൻനായർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ക്വാക്സിലിന്റെ പുതിയ ഓഫീസിന്റെ പ്രവർത്തനോദ്ഘാടനം കെ മുരളീധരൻ എം പി നിർവഹിക്കും. ക്വാക്സിൽ പബ്ളിക്കേഷൻന്റെ രണ്ട് കൃതികളുടെ പ്രകാശനം രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിർവഹിക്കും. ഗിരിജ വാര്യരുടെ കഥകളി, രാജേഷ് തംബുരുവിന്റെ നാടൻ പാട്ട്, സെന്റ് ജോസഫ്സ് കോളേജ് വിദ്യാർഥിനികളുടെ ഫാഷൻ ഷോ ഉൾപ്പെടെയുള്ള കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. അധ്യാപകരായ ഹിമ സെബാസ്റ്റ്യൻ, അർജുൻ പി ബാലമുരളി എന്നിവരും പത്രസമ്മേളത്തിൽ പങ്കെടുത്തു.