കേരള ടാക്സ് പ്രാക്ടീഷണേഴ്സ് 13-ാം ജില്ലാ സമ്മേളനം എപ്രിൽ 3 ന് ഇരിങ്ങാലക്കുടയിൽ ….
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ എപ്രിൽ 3 ന് നടക്കുന്ന കേരള ടാക്സ് പ്രാക്ടീഷണേഴ്സ് 13-ാം തൃശ്ശൂർ ജില്ലാ സമ്മേളനത്തിനുളള ഒരുക്കങ്ങൾ പൂർത്തിയായി. വ്യാപാര ഭവൻ കോൺഫ്രൻസ് ഹാളിൽ രണ്ട് മണിക്ക് നടക്കുന്ന സമ്മേളനം അസോസിയേഷൻ സംസ്ഥാന വൈസ് – പ്രസിഡണ്ട് പി സുബ്രമണ്യൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എഴ് മേഖലകളിൽ നിന്നായി അഞ്ഞൂറോളം പേർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡണ്ട് ഫ്രാൻസൻ മൈക്കിൾ, മേഖലാ ട്രഷറർ കെ ആർ മുരളീധരൻ , എക്സിക്യൂട്ടീവ് അംഗം വി രതീഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ജിഎസ്ടി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നേരിടുന്ന സാങ്കേതിക തകരാറുകൾക്ക് പരിഹാരം കാണാൻ സമ്മേളനം ആവശ്യപ്പെടുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.