ഒന്നേമുക്കാൽ ലക്ഷം രൂപ ചികിത്സാസഹായം കൈമാറി സിപിഎം …

ഒന്നേമുക്കാൽ ലക്ഷം രൂപ ചികിത്സാസഹായം കൈമാറി സിപിഎം …

ഇരിങ്ങാലക്കുട : സിപിഎം കുഴിക്കാട്ടുകോണം സെന്റർ, കുഴിക്കാട്ടുകോണം നോർത്ത്, ബ്രാഞ്ചുകളും ഡി.വൈ.എഫ്.ഐ മാപ്രാണം മേഖലാ കമ്മിറ്റിയും സംയുക്തമായി നടത്തിയ നിൽക്കാം ടോണിക്കും ഒപ്പം എന്ന പരിപാടിയുടെ ഭാഗമായി കുഴിക്കാട്ടുകോണം സ്വദേശിയായ ഡോക്ടർ ടോണി അമ്പാടന്റെ ചികിത്സയ്ക്കായി സമാഹരിച്ച തുക സി.പി.ഐ(എം) ലോക്കൽ സെക്രട്ടറി ആർ.എൽ.ജീവൻലാലിന്റെ അധ്യക്ഷതയിൽ ടോണിയുടെ മാതാവും റിട്ടയർ അധ്യാപികയുമായ റോസി അമ്പാടന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ.ബിന്ദു കൈമാറി.
1,74240 രൂപയാണ് നൽകിയത്.
കൺവീനർ അജിത്ത് കൊല്ലാറ , ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.കെ.സുരേഷ്, കെ.കെ .ബാബു, കെ.ഡി. യദു, ബ്രാഞ്ച് സെക്രട്ടറി പ്രകാശൻ കണ്ണോളി, ഡി.വൈ.എഫ്.ഐ മാപ്രാണം മേഖലാ പ്രസിഡണ്ട് പി.എം.നന്ദുലാൽ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, ലിജി സജി
നിൽക്കാം ടോണിക്കൊപ്പം പരിപാടിക്ക് നേതൃത്വം നൽകിയ സിറിൽ.സി.സത്യൻ, പി.എസ്.ജഗത്നാഥ്, സനീഷ് ചന്ദ്രൻ. അഭിഷേക് നാരായണൻകുട്ടി, കൗൺസിലർമാരായ ലിജി സജി, ലേഖ ഷാജൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

Please follow and like us: