സ്മാർട്ട് ആയി പൊറത്തിശ്ശേരി വില്ലേജ് ഓഫീസ് ; സമയബന്ധിതമായി സേവനങ്ങൾ ഉറപ്പുവരുത്താൻ റവന്യൂ വകുപ്പ് ജീവനക്കാർക്ക് ബാധ്യതയുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു…

സ്മാർട്ട് ആയി പൊറത്തിശ്ശേരി വില്ലേജ് ഓഫീസ് ; സമയബന്ധിതമായി സേവനങ്ങൾ ഉറപ്പുവരുത്താൻ റവന്യൂ വകുപ്പ് ജീവനക്കാർക്ക് ബാധ്യതയുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു…

 

ഇരിങ്ങാലക്കുട : സമയബന്ധിതമായും സൗഹാർദ്ദപരമായും സേവനങ്ങൾ ജനങ്ങൾക്ക് ഉറപ്പു വരുത്താൻ റവന്യൂ വകുപ്പിലെ ജീവനക്കാർക്ക് ബാധ്യതയുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ . ആർ ബിന്ദു. ആധുനീകരിച്ച പൊറത്തിശ്ശേരി വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി .

ഓഫീസ് സ്മാർട്ടാകുന്നതിന്റെ ഭാഗമായി ഒന്നര ലക്ഷം വിലവരുന്ന ആധുനിക ഉപകരണങ്ങളും ജീവനക്കാർക്ക് ആവശ്യമായ പരിശീലനവും നൽകി. ഉപകരണങ്ങൾ വില്ലേജ് ഓഫീസർ ശ്രീജ എം നായർ ഏറ്റുവാങ്ങി.

 

കരുവന്നൂർ ബസ് സ്റ്റോപ്പിന് സമീപം ഏകദേശം 44 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക വില്ലേജ് ഓഫീസ് ഒരുക്കിയിട്ടുള്ളത്.

നഗരസഭ വാർഡ് കൗൺസിലർ രാജി കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. തഹസിൽദാർ കെ ശാന്തകുമാരി, കൗൺസിലർമാരായ അൽഫോൻസ തോമസ്, ജയാനന്ദൻ, വില്ലേജ് ഓഫീസർ ശ്രീജ എം നായർ തുടങ്ങിയവർ സംസാരിച്ചു.

Please follow and like us: