സങ്കടങ്ങളുടെ കെട്ടഴിച്ച് റെയിൽവേ യാത്രക്കാർ; ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനത്തിനായി അമ്യത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി കെ കൃഷ്ണദാസ് ; സ്റ്റേഷനിൽ പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലെന്ന് ബിജെപി നേതാവിന്റെ വിമർശനം …

സങ്കടങ്ങളുടെ കെട്ടഴിച്ച് റെയിൽവേ യാത്രക്കാർ; ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനത്തിനായി അമ്യത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി കെ കൃഷ്ണദാസ് ; സ്റ്റേഷനിൽ പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലെന്ന് ബിജെപി നേതാവിന്റെ വിമർശനം …

ഇരിങ്ങാലക്കുട : വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ജില്ലയിൽ രണ്ടാം സ്ഥാനത്തുളള ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനെ അമ്യത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് റെയിൽവേ ബോർഡിന് കീഴിലുള്ള പാസ്സഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാനും ബിജെപി സീനിയർ നേതാവുമായ പി കെ കൃഷ്ണദാസ് . റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുകയും യാത്രക്കാരെ പ്രതിനിധീകരിച്ച് വിവിധ സംഘടനകളുടെയും വ്യക്തികളുടെയും നിവേദനങ്ങൾ സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ അവഗണന നേരിടുന്നുവെന്നത് യാഥാർഥ്യമാണ്. പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലെന്ന് വ്യക്തമായിട്ടുണ്ട്. മേൽക്കൂരകൾ , ആവശ്യത്തിന് ഇരിപ്പിടങ്ങൾ, കാത്തിരുപ്പ് കേന്ദ്രങ്ങൾ, ശൗചാലയങ്ങൾ, പാർക്കിംഗ് സൗകര്യം എന്നിവയുടെ കാര്യത്തിൽ സ്റ്റേഷൻ പ്രതിസന്ധികൾ നേരിടുന്നുണ്ട്. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതോടെ പത്ത് കോടി രൂപയുടെ വികസന പദ്ധതികൾ ഇവിടെ നടപ്പിലാക്കാൻ കഴിയും. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ കോഫീ ഷോപ്പിനായി ഉടൻ ടെണ്ടർ വിളിക്കും. കോവിഡിന് മുമ്പ് ഇരിങ്ങാലക്കുടയിൽ നിറുത്തിയിരുന്ന പ്രമുഖ വണ്ടികളുടെ സ്റ്റോപ്പുകൾ പുനസ്ഥാപിക്കാൻ റെയിൽവേ ബോർഡിൽ സമ്മർദം ചെലുത്തുമെന്നും പി കെ കൃഷ്ണദാസ് അറിയിച്ചു.

നേരത്തെ സ്റ്റേഷൻ വികസനം സംബന്ധിച്ച വിവിധ സംഘടനകളുടെ നിവേദനങ്ങൾ കമ്മിറ്റി ചെയർമാൻ ഏറ്റ് വാങ്ങി. പ്രധാന സർവീസുകൾക്ക് സ്റ്റോപ്പുകൾ ഇല്ലാത്തത് അടക്കമുള്ള വിഷയങ്ങൾ യാത്രക്കാർ ശ്രദ്ധയിൽ പ്പെടുത്തി. സ്റ്റേഷനും പരിസരങ്ങളും സന്ദർശിച്ച ശേഷം സ്റ്റേഷൻ സൂപ്രണ്ട് ഇ ഡി രാജേഷിൽ നിന്ന് വിവരങ്ങൾ ചോദിച്ച് അറിഞ്ഞു. ആർഎസ്എസ് സംസ്ഥാന പ്രാന്തകാര്യവാഹ് പി എൻ ഈശ്വർജി, ബിജെപി നേതാക്കളായ സുബീഷ് പി എസ് , ക്യപേഷ് ചെമ്മണ്ട , ഷാജുമോൻ വട്ടേക്കാട് ,ലോചനൻ അമ്പാട്ട് , ഷൈജു കുറ്റിക്കാട്, സുജേയ്സേനൻ , വിപിൻ പടിയൂർ, രാജേഷ് തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.

Please follow and like us: