ഇരിങ്ങാലക്കുടയിൽ നിന്ന്
നാല് കെഎസ്ആർടിസി ബസ്സുകൾ കൂടി ആരംഭിക്കാൻ നടപടിയായതായി മന്ത്രി ഡോ. ആർ ബിന്ദു ; തീരുമാനം ഗതാഗത മന്ത്രിയുമായുള്ള ചർച്ചയെ തുടർന്ന് …
ഇരിങ്ങാലക്കുട : കെഎസ്ആർടിസി ഇരിങ്ങാലക്കുട ഡിപ്പോയിൽ നിന്ന് സർവ്വീസുകൾ കൂടി ആരംഭിക്കാൻ തീരുമാനമായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഗതാഗതവകുപ്പു മന്ത്രി ആന്റണി രാജുവുമായി നടന്ന ചർച്ചയിലാണ് തീരുമാനം.
ആമ്പല്ലൂർ വഴി വെള്ളാനിക്കോട്ടേക്കാണ് ഒരു സർവീസ് ആരംഭിക്കുക. ഗുരുവായൂരിൽനിന്നും നെടുമ്പാശ്ശേരി എയർപോർട്ടിലേക്കുള്ള ഒരു സർവ്വീസ് മൂന്നുപീടിക വഴി ഇരിങ്ങാലക്കുട ഡിപ്പോയിൽ വന്നാകും പോവുക.
ഇരിങ്ങാലക്കുട ക്കാരുടെ ദീർഘകാലാവശ്യമായ തൃശൂർ മെഡിക്കൽ കോളേജ് ബസാണ് മറ്റൊന്ന്. യാത്രികരുടെ ആധിക്യം പരിഗണിച്ച് ബംഗളുരുവിലേക്ക് സർവീസ് ആരംഭിക്കാനും തീരുമാനമായതായി മന്ത്രി ഡോ. ആർ ബിന്ദു പത്രക്കുറിപ്പിൽ അറിയിച്ചു.