പോക്സോ കേസ് ; മതിലകം സ്വദേശിയായ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 220000/-രൂപ പിഴയും വിധിച്ചു …

പോക്സോ കേസ് ; മതിലകം സ്വദേശിയായ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 220000/-രൂപ പിഴയും വിധിച്ചു …

ഇരിങ്ങാലക്കുട : പതിന്നാല് വയസ്സ് മാത്രമുള്ള ബാലികയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മതിലകം സുനാമി കോളനി സ്വദേശി കുഞ്ഞുമാക്കൻ പുരക്കൽ വീട്ടിൽ സതീഷ് എന്ന സനാഥനെ (40 )യാണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി ( പോക്സൊ ) ജഡ്ജ് കെ പി പ്രദീപ് ശിക്ഷ വിധിച്ചത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ.സിനിമോൾ ഹാജരായി.
പിഴ തുക അടക്കാത്ത പക്ഷം ഒരു വർഷവും രണ്ട് മാസവും കൂടി ശിക്ഷ അനുഭവിക്കണം.മതിലകം എസ് ഐ ആയിരുന്ന കെ. എസ്. സൂരജ് രജിസ്റ്റർ ചെയ്ത കേസിൽ സി.ഐ ആയിരുന്ന എ. അനന്തകൃഷ്ണൻ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ആളൂർ പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ രജനി. ടി. ആർ കേസ് നടത്തിപ്പിൽ പ്രോസിക്യൂഷനെ സഹായിച്ചു.പിഴ തുക അതിജീവിതയ്ക്കു നൽകാൻ കോടതി വിധിച്ചിട്ടുണ്ട്.

Please follow and like us: