താണിശ്ശേരി ചുങ്കത്ത് ഒഴിഞ്ഞ പറമ്പിൽ എഴുപത് കിലോയോളം വരുന്ന കഞ്ചാവ് പാക്കറ്റുകൾ ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തി …
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട – കാട്ടൂർ റോഡിൽ താണിശ്ശേരി ചുങ്കത്തിന് അടുത്ത് ഒഴിഞ്ഞ പറമ്പിൽ എഴുപത് കിലോയോളം വരുന്ന കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ പോലീസ് കണ്ടെത്തി. നാല്പത് പാക്കറ്റുകളിലായിട്ടാണ് ഇവ കിടന്നിരുന്നത്. മാസങ്ങളുടെ പഴക്കമുണ്ട്. ചില പാക്കറ്റുകൾ കീറിയ നിലയിലാണ്. തൃശ്ശൂർ റൂറൽ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രേ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസ് നല്കിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സിഐ അനീഷ് കരീമിന്റെ നേത്യത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് പാക്കറ്റുകൾ കണ്ടെത്തിയത്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അധികൃതർ അറിയിച്ചു.