ഗ്രീന്‍ സാനിറ്റേഷന്‍, ‘ഡിജി’ മുരിയാട്, ‘ജീവധാരാ’ നൂതനപദ്ധതികളുമായി മുരിയാട് പഞ്ചായത്ത് ബഡ്ജറ്റ് …
ഇരിങ്ങാലക്കുട : 29 കോടി 52 ലക്ഷംരൂപ വരവും 28 കോടി 70 ലക്ഷം രൂപ ചിലവും 82 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള മുരിയാട് ഗ്രാമപഞ്ചായത്തിന്റെ 23-24 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് അംഗീകരിച്ചു.
പഞ്ചായത്ത് വൈസ്പ്രസിഡന്റ് സരിത സുരേഷ് ബഡ്ജറ്റ് അവതരണം നടത്തി. ശുചിത്വരംഗത്ത് നിര്‍ണ്ണായക ഇടപെടല്‍ നടത്തുന്ന
ഗ്രീന്‍ സാനിറ്റേഷന്‍,
സമഗ്രാരോഗ്യപദ്ധതി ആയ
ജീവധാര
ആസ്തി ഡിജിറ്റലൈസേഷന്‍ ഡിജിറ്റല്‍ സാക്ഷരത ക്യാമ്പയിനുമായി
ഡിജി മുരിയാട് തുടങ്ങിയവ ബഡ്ജറ്റിലെ നൂതന നിര്‍ദ്ദേശങ്ങളാണ്.
ഭവനനിര്‍മ്മാണപദ്ധതികള്‍ക്ക് 325 ലക്ഷം രൂപയും ടൂറിസം പദ്ധതികള്‍ക്ക് 75 ലക്ഷം രൂപയും യുവജനക്ഷേമത്തിന് 55 ലക്ഷം രൂപയും കാര്‍ഷിക ജലസേചന മേഖലക്ക് 180 ലക്ഷം രൂപയും ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. അംഗനവാടി കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള പ്രത്യേക പദ്ധതികള്‍ക്കും ബഡ്ജറ്റില്‍ നിര്‍ദ്ദേശമുണ്ട്.
കേരളോത്സവത്തിന് പുറമേ അംഗനവാടി , ഭിന്നശേഷി, വയോജന കലോത്സവങ്ങളും ബഡ്ജറ്റ് നിർദ്ദേശിക്കുന്നുണ്ട്.
ബഡ്ജറ്റ് അവതരണയോഗത്തില്‍ പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. കെ.പി.പ്രശാന്ത്, കെ.യു വിജയന്‍, രതി ഗോപി, തോമസ് തൊകലത്ത്, തുടങ്ങി മുഴുവൻ അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു.