10 വയസ്സുകാരനായ ബാലനെ ലൈംഗിക പീഡനത്തിനിരയാക്കിയ 58 കാരനായ പുല്ലൂറ്റ് സ്വദേശിക്ക് 5 വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു …

10 വയസ്സുകാരനായ ബാലനെ ലൈംഗിക പീഡനത്തിനിരയാക്കിയ
58 കാരനായ പുല്ലൂറ്റ് സ്വദേശിക്ക് 5 വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു …

ഇരിങ്ങാലക്കുട : കൊടുങ്ങലൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പുല്ലുറ്റ് നീലക്കംപാറ സ്വദേശി ചെട്ടിയാട്ടിൽ വീട്ടിൽ സുബ്രഹ്മണ്യനെയാണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി ( പോക്സോ ) ജഡ്ജ് കെ പി പ്രദീപ് ശിക്ഷ വിധിച്ചത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ.സിനിമോൾ ഹാജരായി.
പിഴ തുക അടക്കാത്ത പക്ഷം രണ്ട് മാസവും കൂടി ശിക്ഷ അനുഭവിക്കണം. കൊടുങ്ങല്ലൂർ എസ് ഐ ആയിരുന്ന കെ. ജെ. ജിനേഷ്
രജിസ്റ്റർ ചെയ്ത കേസിൽ സി.ഐ ആയിരുന്ന പി സി .ബിജുകുമാർ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ആളൂർ പോലീസ് സ്റ്റേഷൻസീനിയർ സിവിൽ പോലീസ് ഓഫീസർ ആയ രജനി. ടി. ആർ കേസ് നടത്തിപ്പിൽ പ്രോസിക്യൂഷനെ സഹായിച്ചു.10 സാക്ഷികളെ കേസിൽ വിസ്തരിച്ചു. 19.രേഖകൾ തെളിവിൽ ഹാജരാക്കി.പിഴ തുക അതിജീവിതന് നൽകാൻ കോടതിവിധിച്ചു.

Please follow and like us: