സിപിഐ പ്രവർത്തകനെ ആക്രമിച്ച കേസ്സിൽ പ്രതികൾക്ക് 10 വർഷം വീതം കഠിന തടവും 50,000 രൂപ വീതം പിഴ ഒടുക്കുന്നതിനും 1,00,000/-രൂപ നഷ്ടപരിഹാരം നൽകുവാനും ശിക്ഷ വിധിച്ചു …

സിപിഐ പ്രവർത്തകനെ ആക്രമിച്ച കേസ്സിൽ പ്രതികൾക്ക് 10 വർഷം വീതം
കഠിന തടവും 50,000 രൂപ വീതം പിഴ ഒടുക്കുന്നതിനും 1,00,000/-രൂപ
നഷ്ടപരിഹാരം നൽകുവാനും ശിക്ഷ വിധിച്ചു …


ഇരിങ്ങാലക്കുട: ബി ജെ പി യിൽ നിന്നും ഇരുപതോളം പ്രവർത്തകരുമായി സിപിഐ യിലേക്ക്
മാറി പ്രവർത്തിക്കുന്നതിലുള്ള രാഷ്ട്രീയ വിരോധത്താൽ യുവാവിനെ ആക്രമിച്ച
കേസ്സിൽ കുറ്റക്കാരെന്ന് കണ്ട് പ്രതികളെ കഠിന തടവിന് ശിക്ഷിച്ചു.
വലപ്പാട് ബീച്ച് കടുവങ്ങശ്ശേരി വീട് ഹരിഹരൻ മകൻ വിഷ്ണു കെ ഹരി (30) ,
വലപ്പാട് ബീച്ച് പോണത്ത് വീട് ശിവദാസ് മകൻ വിനയപ്രസാദ് (30)
വയസ്സ് എന്നിവരെ കുറ്റക്കാരെന്നു കണ്ട് ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് ജഡ്ജ്
ഫസീല ടി ബി 10 വർഷം വീതം കഠിന തടവിനും 50,000/
രൂപ വീതം പിഴ
ഒടുക്കുന്നതിനും പിഴ തുകയിൽ നിന്ന് 1,00,000/-രൂപ ഒന്നാം സാക്ഷിയ്ക്ക് നഷ്ടപരിഹാരം
നൽകുവാനും ശിക്ഷ വിധിച്ചു. 2016 ജനുവരി ഒന്നിന് ന്യൂഇയർ ആഘോഷം കഴിഞ്ഞ് വലപ്പാട്
ബീച്ചിൽ നിന്നും സ്വന്തം വീട്ടിലേയ്ക്ക് വന്നിരുന്ന വലപ്പാട് ബീച്ച്
വളവത്ത് വീട്ടിൽ സുരേഷ് മകൻ സാഗിനെ പുലർച്ചെ 1.30 ന് വലപ്പാട്
ബീച്ച് നിലാവ് നഗർ ജംഗ്ഷനിൽ സാഗിനെ കോളറിൽ
പിടിച്ച് തടഞ്ഞ് നിറുത്തി ഭീക്ഷണി പെടുത്തിയും അസഭ്യം പറഞ്ഞും
വടി വാളു കൊണ്ട് വെട്ടി ഗുരുതര പരുക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതാണ്
കേസ്.
വലപ്പാട് പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന പി ജി മധു എന്നവർ
രജിസ്റ്റർ ചെയ്ത കേസിൽ വലപ്പാട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന
ആർ രതീഷ്കുമാർ അന്വേഷണം നടത്തുകയും, പിന്നീട് പോലീസ് സർക്കിൾ
ഇൻസ്പെക്ടർ ആയിരുന്ന സി ആർ സന്തോഷ് തുടരന്വേഷണം നടത്തി കോടതിയിൽ
കുറ്റപത്രം സമർപ്പിച്ചിട്ടുള്ളതാണ്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 21
സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകൾ ഹാജരാക്കുകയും ചെയ്തു. കേസിൽ
പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ.
അഡ്വക്കറ്റുമാരായ ജിഷ ജോബി, യാക്കൂബ് സുൽഫിക്കർ മുസഫർ അഹമ്മദ്
എന്നിവർ ഹാജരായി.

Please follow and like us: