ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ വീടുകളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്ന ഹൈജിൻശ്രീ ഗ്രൂപ്പിന്റെ വാഹനത്തിന് നേരെ അക്രമണം; നടപടി ആവശ്യപ്പെട്ട് ഗ്രൂപ്പിലെ ജീവനക്കാരികൾ ; നഗരസഭാ ഓഫീസ് പരിസരം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് വിമർശനം …

ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ വീടുകളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്ന ഹൈജിൻശ്രീ ഗ്രൂപ്പിന്റെ വാഹനത്തിന് നേരെ അക്രമണം; നടപടി ആവശ്യപ്പെട്ട് ഗ്രൂപ്പിലെ ജീവനക്കാരികൾ ; നഗരസഭാ ഓഫീസ് പരിസരം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് വിമർശനം …

ഇരിങ്ങാലക്കുട : നഗരസഭാ പരിധിയിലെ വീടുകളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്ന ഹൈജിൻശ്രീ ഗ്രൂപ്പ് വേസ്റ്റ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ വാഹനത്തിന്റെ ഗ്ലാസ്സ് തകർത്ത നിലയിൽ. നഗരസഭ ഓഫീസ് പരിസരത്ത് കഴിഞ്ഞ ദിവസത്തെ പ്രവ്യത്തികൾക്ക് ശേഷം പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ഇടത് വാതിലിന്റെ ഗ്ലാസ്സ് ആണ് തകർത്തിരിക്കുന്നത്. രാവിലെ വീടുകളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിക്കാൻ എത്തിയ ഗ്രൂപ്പ് അംഗങ്ങളാണ് വണ്ടിക്ക് നേരെ അക്രമണം നടത്തിയതായി കണ്ടെത്തിയത്. ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ലോൺ എടുത്ത് നാല് വാഹനങ്ങളാണ് ളളത്. ആകെ 14 പേരാണ് ഗ്രൂപ്പിലുള്ളത്. വീടുകളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിച്ച് ട്രഞ്ചിംഗ് ഗ്രൗണ്ടിൽ എത്തിക്കുന്ന ജോലിയാണ് ഇവർ നടത്തി വരുന്നത്. വീടുകളിൽ നിന്ന് ഈടാക്കുന്ന യൂസർ ഫീ മാത്രമാണ് ഇവരുടെ വരുമാനം. തങ്ങളുടെ വാഹനങ്ങൾക്ക് യാതൊരു സുരക്ഷിതത്വവും ഇല്ലാത്ത അവസ്ഥയാണെന്നും വാഹനങ്ങൾ പാർക്ക് ചെയ്യുന്ന നഗരസഭ ഓഫീസ് പരിസരം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്നും ഗ്രൂപ്പ് അംഗങ്ങൾ പറഞ്ഞു. നഗരസഭയിൽ നിന്നും ആനുകൂല്യങ്ങൾ ഒന്നും ലഭിക്കാറില്ല. രാവിലെ മൈതാനത്ത് നടക്കാൻ എത്തുന്നവർ മാത്രമാണ് സഹായങ്ങളുമായി എത്താറുള്ളത്.സംഭവത്തെ തുടർന്ന് നാല് വണ്ടികളിൽ മൂന്നെണ്ണവും സർവീസ് നടത്തിയിട്ടില്ല. സംഭവത്തിന് ഉത്തരവാദികളായവർക്ക് നേരെ നടപടി എടുക്കണമെന്നും വാഹനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു .ഇത് സംബന്ധിച്ച് നഗരസഭ അധികൃതർക്കും പോലീസിലും പരാതി നല്കുമെന്നും ഇവർ അറിയിച്ചു.

Please follow and like us: