ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ഒൻപത് കോടിയും ഭവന നിർമ്മാണ പദ്ധതികൾക്ക് ഒരു കോടി പതിമൂന്ന് ലക്ഷവും കാറളം വെള്ളാനിയിൽ ഗ്യാസ് ക്രിമിറ്റോറിയം സ്ഥാപിക്കുന്നതിന് 95 ലക്ഷവും വകയിരുത്തി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് …
ഇരിങ്ങാലക്കുട : ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് ഒൻപത് കോടിയും ഭവന നിർമ്മാണ പദ്ധതികൾക്ക് ഒരു കോടി പതിമൂന്ന് ലക്ഷവും കാറളം വെള്ളാനിയിൽ ഗ്യാസ് ക്രിമിറ്റോറിയം സ്ഥാപിക്കുന്നതിന് 95. 33 ലക്ഷവും വകയിരുത്തി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് . 15, 10,31227 വരവും 14,78,63,320 രൂപ ചിലവും 31,67,907 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2023 – 24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റാണ് വൈസ് – പ്രസിഡണ്ട് മോഹനൻ വലിയാട്ടിൽ അവതരിപ്പിച്ചത്. ആരോഗ്യ മേഖലയിൽ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ പദ്ധതിക്കായി 12,64, 390 രൂപയും കുടിവെള്ള മേഖലയിൽ കിണർ റീച്ചാർജ്ജിനായി 12,48,000 രൂപയും വാട്ടർ എടിഎം സ്ഥാപിക്കുന്നതിന് 12 ലക്ഷവും സേവന മേഖലയിൽ ഭിന്നശേഷിയുള്ള 208 കുട്ടികൾക്ക് പഠന സഹായ സ്കോളർഷിപ്പിനായി പതിമൂന്നര ലക്ഷം രൂപയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഉല്പാദന മേഖലയിൽ മുട്ട കോഴി വിതരണത്തിന് 1,73,240 രൂപയും സ്വയം തൊഴിൽ പദ്ധതികൾ ആരംഭിക്കുന്നതിന് വനിത ഗ്രൂപ്പുകൾക്ക് 3,75,000 രൂപയും ഫിനിഷിംഗ് സ്കൂൾ നൈപുണ്യവികസനത്തിന് അഞ്ച് ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
ബ്ലോക്ക് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡണ്ട് ലളിത ബാലൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസ് ജെ ചിറ്റിലപ്പിള്ളി , സീമ പ്രേംരാജ്, ഇ കെ അനൂപ്, ടി വി ലത, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സുനിത മനോജ്, കാർത്തിക ജയൻ, പി ടി കിഷോർ, അംഗങ്ങൾ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.