സുധൻ കൊലക്കേസ് ; വരന്തപ്പിള്ളി സ്വദേശിയായ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി …

സുധൻ കൊലക്കേസ് ; വരന്തപ്പിള്ളി സ്വദേശിയായ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി …

ഇരിങ്ങാലക്കുട: പിതാവിനെ കൊലപ്പെടുത്തിയ കേസിൽ
പ്രതിയായിരുന്ന സുധൻ എന്നയാളെ മുൻ വൈരാഗ്യത്താൽ ചെങ്ങല്ലൂർ കള്ളു ഷാപ്പിൽ
വച്ച് കുത്തി കൊലപ്പെടുത്തിയ കേസ്സിൽ പ്രതി വരന്തരപ്പിള്ളി കരയാംപാടം കീടായി വീട്ടിൽ രവീന്ദ്രൻ മകൻ രതീഷ് എന്ന കീടായി രതീഷ് (42) നെ കുറ്റക്കാരനെന്ന് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ്
കെ.എസ്. രാജീവ് കണ്ടെത്തി.
2020 ആഗസ്റ്റ് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ
അച്ഛനായ കീടായി രവീന്ദ്രനെ 1992 ൽ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന മഞ്ചേരി വീട്ടിൽ രാഘവൻ മകൻ സുധനെ കോടതി വെറുതെ
വിടുകയാണ് ഉണ്ടായത്.കേസിൽ
സുധനെ കോടതി വെറുതെ
ദിവസം
വൈകിട്ട് 5.45 മണിയോടെ ചെങ്ങാല്ലൂർ കള്ളു ഷാപ്പിൽ വച്ച് തന്റെ അച്ഛനെ കൊന്നയാൾ എന്ന
വൈരാഗ്യത്താൽ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ
മാരകായുധമായ കത്തി കൈവശം വച്ച് സുധനെ അസഭ്യം പറഞ്ഞ് ഷർട്ടിൽ പിടിച്ച്
നിറുത്തി കുത്തി
പരിക്കേല്പിക്കുകയായിരുന്നു. പരിക്കിന്റെ കാഠിന്യത്താൽ സുധൻ സംഭവ സ്ഥലത്ത്
വെച്ച് മരണമടഞ്ഞു.സംഭവത്തിന് ശേഷം വരന്തരപ്പിള്ളി ഭാഗത്തേക്ക് രക്ഷപ്പെട്ട പ്രതിയെ
കുത്താൻ ഉപയോഗിച്ച ആയുധം സഹിതം പോലീസ്
കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്. കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതി പിന്നീട് കേസിലെ
ദൃക്സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ജാമ്യം
റദ്ദ് ചെയ്യുകയും വിചാരണ നടത്തുകയുമായിരുന്നു.
ശിക്ഷ വിധിക്കുന്നതിനായി കേസ് മാർച്ച് 17 ലേക്ക് മാറ്റു വച്ചു. പുതുക്കാട്
ഇൻസ്പെക്ടർ ആയിരുന്ന ടി എൻ ഉണ്ണികൃഷ്ണൻ കേസ് രജിസ്റ്റർ ചെയ്ത്
അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 23 സാക്ഷികളെ വിസ്തരിക്കുകയും 46
രേഖകളും ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. കേസിൽ പ്രോസിക്യൂഷനു വേണ്ടി
അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി, അഡ്വക്കെറ്റുമാരായ ജിഷ ജോബി,
എബിൻ ഗോപുരൻ യാക്കൂബ് സുൽഫിക്കർ മുസഫർ അഹമ്മദ് എന്നിവർ
ഹാജരായി.

Please follow and like us: