കലാലയരത്നം പുരസ്കാരം അരുണിമയ്ക്ക് സമ്മാനിച്ചു; വ്യത്യസ്തമായി ചിന്തിക്കാനും വ്യത്യസ്തമായ തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കാനും വിദ്യാർഥി സമൂഹത്തിന് കഴിയേണ്ടതുണ്ടെന്ന് മുൻ ജയിൽ ഡിജിപി ഋഷിരാജ് സിംഗ് ഐപിഎസ് …

കലാലയരത്നം പുരസ്കാരം അരുണിമയ്ക്ക് സമ്മാനിച്ചു; വ്യത്യസ്തമായി ചിന്തിക്കാനും വ്യത്യസ്തമായ തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കാനും വിദ്യാർഥി സമൂഹത്തിന് കഴിയേണ്ടതുണ്ടെന്ന് മുൻ ജയിൽ ഡിജിപി ഋഷിരാജ് സിംഗ് ഐപിഎസ് …

ഇരിങ്ങാലക്കുട : വ്യത്യസ്തമായി ചിന്തിക്കാനും വ്യത്യസ്തമായ തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കാനും വിദ്യാർഥി സമൂഹത്തിന് കഴിയേണ്ടതുണ്ടെന്ന് മുൻജയിൽ ഡിജിപി ഋഷിരാജ്സിംഗ് ഐപിഎസ് . ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദ്യാർഥി യുവപ്രതിഭക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സർവ്വകലാശാല തലത്തിൽ നൽകുന്ന ഫാ ജോസ് ചുങ്കൻ കലാലയരത്നം പുരസ്കാരം ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ എം അരുണിമക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലസ് ടു കഴിഞ്ഞാൽ മെഡിസിൻ, എഞ്ചിനീയറിംഗ് എന്നിവ മാത്രം ലക്ഷ്യമാക്കാതെ ആർട്സ്, ഹുമാനിറ്റീസ് വിഷയങ്ങൾ മുന്നോട്ട് വയ്ക്കുന്ന സാധ്യതകൾ ഉപയോഗപ്പെടുത്താൻ കഴിയണം. സർക്കാർ ജോലി മാത്രം ലക്ഷ്യമാക്കരുതെന്നും ഓരോ വർഷവും കേരളത്തിൽ മൂന്ന് ലക്ഷം ബിരുദധാരികൾ പഠിച്ച് ഇറങ്ങുമ്പോൾ , 25000 പേർക്കുള്ള അവസരങ്ങൾ മാത്രമേ പൊതുമേഖലയിൽ ഉളളുവെന്നും അദ്ദേഹം പറഞ്ഞു. കോളേജുകളിൽ ലഹരി വിരുദ്ധ ക്ലബുകൾ ഉണ്ടാക്കണമെന്നും ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ കർശന നടപടി എടുക്കണമെന്നും ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ വിദ്യാർഥികളോടൊപ്പം തന്നെ സ്കൂൾ , കോളേജ് അധികൃതർക്കും രക്ഷിതാക്കൾക്കും നിർണ്ണായക പങ്കുണ്ടെന്നും ഋഷിരാജ്സിംഗ് പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഫാ ജോളി ആൻഡ്രൂസ് അധ്യക്ഷനായിരുന്നു. ഫാ. ജോസ് ചുങ്കൻ അനുഗ്രഹ പ്രഭാഷണം നടത്തി. മലയാള വിഭാഗം മേധാവി ഫാ. ടെജി കെ തോമസ് സ്വാഗതവും ഡോ സെബാസ്റ്റ്യൻ ജോസഫ് നന്ദിയും പറഞ്ഞു.

Please follow and like us: