” കക്കുകളി” നാടകം നിരോധിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽ; കന്യാമഠങ്ങൾ സ്ത്രീ വിരുദ്ധമാണെന്ന് പ്രചരിപ്പിക്കാൻ ശ്രമമെന്നും വിമർശനം …
ഇരിങ്ങാലക്കുട : ‘കക്കുകളി’ നാടകം നിരോധിക്കണമെന്ന ആവശ്യവുമായി ഇരിങ്ങാലക്കുട രൂപതയും . നാടകം ക്രൈസ്തവ വിശ്വാസങ്ങൾക്ക് എതിരാണെന്നും മതേതരത്വത്തെ തകർക്കുമെന്നും കന്യാമഠങ്ങൾ സ്ത്രീ വിരുദ്ധമാണെന്ന് പ്രചരിപ്പിക്കാനാണ് നാടകാവതരണത്തിലൂടെ ചിലർ ശ്രമിക്കുന്നതെന്നും സ്വന്തം സുഖങ്ങൾ മാറ്റി വച്ച് കേരളീയ സമൂഹത്തിലെ നാനാ ജാതി മതസ്ഥരുടെ വളർച്ചക്കും നന്മയ്ക്കും വേണ്ടി സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, അനാഥാലയങ്ങൾ എന്നിവ പടുത്തുയർത്തുകയും സേവനം ചെയ്യുന്നവരുമാണ് കന്യാസ്ത്രീകൾ എന്ന് രൂപത പാസ്റ്ററൽ കൗൺസിൽ യോഗം ചൂണ്ടിക്കാട്ടി. രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ യോഗം ഉദ്ഘാടനം ചെയ്തു. വികാരി ജനറാൾമാരായ മോൺ. ജോസ് മഞ്ഞളി, മോൺ. വിൽസൻ ഈരത്തറ, കൗൺസിൽ ജന സെക്രട്ടറി ഫാ ലാസർ കുറ്റിക്കാടൻ, ഡേവിസ് ഊക്കൻ , ആനി ആന്റു തുടങ്ങിയവർ സംസാരിച്ചു.