ഫാ. ജോസ് ചുങ്കൻ കലാലയരത്ന പുരസ്കാരം അരുണിമയ്ക്ക് …
ഇരിങ്ങാലക്കുട:ഉന്നത വിദ്യാഭ്യാസരംഗത്തെ മികച്ച വിദ്യാർത്ഥി യുവ പ്രതിഭയ്ക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സർവ്വകലാശാല തലത്തിൽ നൽകുന്ന ഫാ. ജോസ് ചുങ്കൻ കലാലയരത്ന പുരസ്കാരം ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ അരുണിമ എം നേടി. സാമൂഹിക പ്രതിബദ്ധത, നേതൃപാടവം, വിദ്യാഭ്യാസ മികവ് എന്നിവ മുൻനിർത്തിയാണ് ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പലിന്റെ പേരിലുള്ള ഈ പുരസ്കാരം നൽകുന്നത്. മാർച്ച് 14 ന് ക്രൈസ്റ്റ് കോളേജിലെ ഓഡിറ്റോറിയത്തിൽ 10 മണിക്ക് ചേരുന്ന യോഗത്തിൽ മുൻ ജയിൽ ഡി ജി പി ഋഷിരാജ് സിംഗ് ഐ. പി. എസ് പുരസ്കാരം സമ്മാനിക്കും.