വനിതാ ദിനത്തിൽ സ്ത്രീ പക്ഷ സിനിമകളുമായി നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേള; മഹാനന്ദയുടെ പ്രദർശനം നാളെ രാവിലെ 10 ന് …
ഇരിങ്ങാലക്കുട : വനിതാ ദിനത്തിൽ സ്ത്രീപക്ഷസിനിമകളുടെ പാക്കേജുമായി നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേള . മേളയുടെ ആറാമത് ദിനമായ നാളെ (മാർച്ച് 8 ) രാവിലെ 10 ന് മാസ് മൂവീസിൽ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മഹാശ്വേതദേവിയുടെ ജീവിതത്തെയും രചനകളെയും ആസ്പദമാക്കി അരിന്ദം സിൽ സംവിധാനം ചെയ്ത ബംഗാളി ചിത്രം മഹാനന്ദ പ്രദർശിപ്പിക്കും. തുടർന്ന് 12 ന് ചമ്പാ ഷെട്ടി സംവിധാനം ചെയ്ത കന്നട ചിത്രം കോളി എസ്റു പ്രദർശിപ്പിക്കും. പ്രദർശനാനന്തരം നടക്കുന്ന സംവാദത്തിൽ സംവിധായിക ഉൾപ്പെടെയുള്ള ചിത്രത്തിന്റെ സങ്കേതിക വിദഗ്ധർ പങ്കെടുക്കും. ചെറുപ്രായത്തിൽ തന്നെ മദ്യപാനിയുടെ കൂടെ കഴിയേണ്ടി വന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പ്രമേയമാക്കുന്നത്. വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ സ്ത്രീത്വത്തിലേക്ക് പ്രവേശിക്കുന്ന മൂന്ന് പെൺകുട്ടികളുടെ കഥ പറയുന്ന ഫിനിഷ് ചിത്രം ഗേൾ പിക്ചർ പ്രദർശിപ്പിക്കും.
മേളയുടെ അഞ്ചാം ദിനത്തിൽ മറാത്തി ചിത്രം ഇറ്റ് ഈസ് ടൈം ടു ഗോ, ആസാമീസ് ചിത്രം അകോമൻ, മലയാള ചിത്രം 19 ( 1 ) A എന്നിവ പ്രദർശിപ്പിച്ചു.