ജനകീയ പ്രതിരോധജാഥക്ക് ഇരിങ്ങാലക്കുടയിൽ ഉജ്ജ്വല സ്വീകരണം;ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഭരണം കൊണ്ടുവരാമെന്ന നരേന്ദ്രമേദിയുടെ സ്വപ്നം കേരളത്തില്‍ നടപ്പിലാവില്ലെന്ന് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

ജനകീയ പ്രതിരോധജാഥക്ക് ഇരിങ്ങാലക്കുടയിൽ ഉജ്ജ്വല സ്വീകരണം;ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഭരണം കൊണ്ടുവരാമെന്ന നരേന്ദ്രമേദിയുടെ സ്വപ്നം കേരളത്തില്‍ നടപ്പിലാവില്ലെന്ന് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

ഇരിങ്ങാലക്കുട: ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഭരണം കേരളത്തില്‍ കൊണ്ടുവരാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നം കേരളത്തില്‍ നടപ്പിലാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ . സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥക്ക് ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാനിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഇടതുപക്ഷ ഭരണത്തെ തകര്‍ക്കാനുള്ള ശ്രമം പലരുടെയും ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിക്കെതിരെയും മറ്റു മന്ത്രിമാര്‍ക്കെതിരെയും ഏറെ അപവാദ പ്രചരണങ്ങളാണ് ഇക്കൂട്ടര്‍ അഴിച്ചുവിടുന്നത്. ഈ ശ്രമങ്ങളെ പ്രതിരോധിക്കേണ്ടത് ഓരോ പാര്‍ട്ടി പ്രവര്‍ത്തകന്റെയും കടമയാെണന്ന തിരിച്ചറിവാണ് ജാഥയുടെ വിജയം. രാജ്യത്ത് ന്യുനപക്ഷ വിഭാഗം അരക്ഷിതരാണ്. ന്യൂനപക്ഷത്തെ വേട്ടയാടപ്പെടുന്ന അപകടകരമായ സംവിധാനത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. പല സംസ്ഥാനങ്ങളിലും ന്യൂനപക്ഷ സമുദായംങ്ങൾ പാലായനത്തിന്റെ വഴിയിലാണ്.യാതൊരു വികസന പ്രവര്‍ത്തനങ്ങളും കേരളത്തില്‍ നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടാണ് പലര്‍ക്കും ഉള്ളത്. 50 വര്‍ഷത്തെ അപ്പുറത്തേക്കുള്ള വികസനം ദീര്‍ഘവീക്ഷണമായി കണ്ടില്ലെങ്കില്‍ കേരളം മുരടിച്ചു പോകും. കെ റെയില്‍ ഫലപ്രദമായ പദ്ധതിയാണ്. പാര്‍ട്ടിക്കുള്ളില്‍ ആയാല്‍ പോലും തെറ്റായ ഒരു പ്രവണതയും വച്ചുപൊറുപ്പിക്കില്ല. ആവശ്യമായ തിരുത്തലുകള്‍ വരുത്തി പാര്‍ട്ടി മുന്നേറുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സാഹിത്യകാരന്‍ അശോകന്‍ ചരുവിൽ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജാഥാ മാനേജര്‍ പി.കെ ബിജു, ജാഥാംഗങ്ങളായ സിഎസ് സുജാത, കെ ടി ജലീല്‍, എം സ്വരാജ്, ജെയ്ക് സി തോമസ്, സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍ ബിന്ദു, മുന്‍ എം എല്‍എ പ്രഫ. കെ.യു അരുണന്‍, മഹാത്മഗാന്ധി യുണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കള്‍, സിപിഎം ഏരിയ സെക്രട്ടറി വി.എ മനോജ് കുമാര്‍,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ, കെ പി ദിവാകരൻ മാസ്റ്റർ, ടി ശശിധരൻ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പ്രദീപ് മേനോന്‍, സിപിഎം നേതാക്കളായ ഉല്ലാസ് കളക്കാട്ട്, അഡ്വ. കെആര്‍ വിജയ എന്നിവര്‍ സന്നിഹിതരായിരുന്നു.
നേരത്തെ മണ്ഡലത്തിന്റെ അതിർത്തിയിൽ നിന്ന് നൂറു കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ എത്തിച്ച ജാഥയെ മേളങ്ങളുടെയും ആയിരങ്ങളുടെ അകമ്പടിയോടെയുമാണ് സ്വീകരണ വേദിയിലേക്ക് ആനയിച്ചത്.

Please follow and like us: