ലക്ഷങ്ങൾ വിലവരുന്ന സ്റ്റാമ്പ് മോഡൽ മാരക ലഹരിയായ എൽഎസ്ഡി സ്റ്റാമ്പുമായി ചാലക്കുടിയിൽ ബ്യൂട്ടി പാർലർ നടത്തുന്ന യുവതി പിടിയിൽ.
ചാലക്കുടി : ചാലക്കുടി പഴയ ദേശീയ പാത മെയിൻ റോഡിൽ ഷീസ്റ്റൈൽ ബ്യൂട്ടി പാർലർ നടത്തുന്ന നായരങ്ങാടി കളിയങ്കര വീട്ടിൽ സണ്ണി ഭാര്യ ഷീല സണ്ണി ( 51) യാണ് അറസ്റ്റിലായത്.വീര്യം കൂടിയ ലഹരി മരുന്നായ എൽ എസ് ഡി സ്റ്റാമ്പുമായിട്ടാണ് യുവതി പിടിയിലായത്.യുവതിയുടെ ഇരുചക്രവാഹനത്തിൽ നിന്നാണ് ലഹരി വസ്തു പിടികൂടിയത്.ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ കെ സതീശന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ബ്യൂട്ടി പാർലർ ഉടമയെ പ്രത്യേക സ്ക്വാഡ് പിടികൂടിയത്.മാസങ്ങൾ നീണ്ട നിരിക്ഷണത്തിലായിരുന്നു യുവതി.ബ്യൂട്ടി പാർലറിൻ്റെ മറവിൽ മാരക സ്റ്റാമ്പ് മോഡൽ ലഹരി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഷീലയെന്നാണ് പറയപ്പെടുന്നത്.തൻ്റെ ബ്യൂട്ടി പാർലറിൽ എത്തുന്ന വീട്ടമ്മമാരെയും വിദ്യാർത്ഥിനികളേയും കേന്ദ്രീകരിച്ചാണ് ലഹരി വസ്തുവിൽപ്പന നടത്തിയതെന്നാണ് സൂചന.
ഇതിനു പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടാകുമെന്നും, അന്വേഷണം വ്യാപിപ്പിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു.അന്വേഷണ സംഘത്തിൽ
ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ സതീശൻ, പ്രിവൻ്റീവ് ഓഫീസർമാരായ കെ എ ജയദേവൻ, ഷിജു വർഗ്ഗീസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ പി എസ് രജിത ,ഡ്രൈവർ ഷാൻ മുഹമ്മദ് എന്നിവർ ഉണ്ടായിരുന്നു.