കാട്ടൂർ പൊഞ്ഞനം ഭഗവതി ക്ഷേത്രത്തിലെ പൂരമഹോൽസവത്തിന് മാർച്ച് ഒന്നിന് കൊടിയേറ്റും …

കാട്ടൂർ പൊഞ്ഞനം ഭഗവതി ക്ഷേത്രത്തിലെ പൂരമഹോൽസവത്തിന് മാർച്ച് ഒന്നിന് കൊടിയേറ്റും …

ഇരിങ്ങാലക്കുട: കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കാട്ടൂർ പൊഞ്ഞനം ഭഗവതി ക്ഷേത്രത്തിലെ പൂരമഹോൽസവം മാർച്ച് 1 മുതൽ 8 വരെ ആഘോഷിക്കും. 1 ന് രാത്രി 8.30 ന് ഉൽസവത്തിന് ക്ഷേത്രം തന്ത്രി മണക്കാട് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റുമെന്ന് ക്ഷേത്ര ഉപദേശകസമിതി പ്രസിഡണ്ട് തിലകൻ തെയ്യശ്ശേരി, സെക്രട്ടറി കെ സതീഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്ര ചടങ്ങുകൾ, ശീവേലി എഴുന്നള്ളിപ്പ്, മേളം, തിരുവാതിരക്കളി, ന്യത്ത ന്യത്യങ്ങൾ, നാടകം, ഗാനമേള, ഐവർ നാടകം, അനുഷ്ഠാന കലകൾ എന്നിവയാണ് പ്രധാന പരിപാടികൾ . 4 ന് കൂടൽമാണിക്യ ക്ഷേത്രത്തിൽ നടക്കുന്ന ദേവിയുടെ ആറാട്ട് അമ്പതിൽ പരം വാദ്യ കലാകാരൻമാരെ അണിനിരത്തി കൊണ്ടുള്ള മേളത്തോടെ ശ്രീകൂടൽമാണിക്യ ദേവസ്വം ബോർഡ് ചെയർമാന്റെ നേത്യത്വത്തിൽ സ്വീകരിക്കും. പൂരത്തിന് ശേഷം ക്ഷേത്രത്തിന്റെ ചുറ്റമ്പലം, വലിയമ്പലം എന്നിവയുടെ പുനർനിർമ്മാണം 36 ലക്ഷം രൂപ ചിലവിൽ ആരംഭിക്കും. ക്ഷേത്രത്തിന് സമീപം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന്റെ ഫണ്ടിൽ നിന്നും ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുന്ന നടപടികളും നടന്ന് വരികയാണ്. സമിതി വൈസ് – പ്രസിഡണ്ട് ഇ പി വിജയൻ , ജോയിന്റ് സെക്രട്ടറി കെ എസ് ഉദയകുമാർ , എക്സിക്യൂട്ടീവ് അംഗങ്ങളായ ഇ വി അരവിന്ദാക്ഷൻ, മനോജ് വടശ്ശേരി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: