മലേഷ്യയില്‍ വാഹനാപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശിനി മരിച്ചു …

മലേഷ്യയില്‍ വാഹനാപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശിനി മരിച്ചു …

ഇരിങ്ങാലക്കുട: മലേഷ്യയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശിനി മരിച്ചു. ഇരിങ്ങാലക്കുട ചാലാംപ്പാടം ഹാപ്പിനഗറില്‍ നീലങ്കാവില്‍ കോളേങ്ങാടന്‍ വീട്ടില്‍ ജോയ് മകള്‍ ഹെല്‍മ (27) യാണ് മരിച്ചത്. ഫെബ്രുവരി 19 ന് മലേഷ്യയിലെ കജാംഗില്‍ വച്ചാണ് അപകടമുണ്ടായത്. മലേഷ്യയിലെ സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരനായ മുണ്ടത്തിക്കോട് തുരുത്തിപറമ്പ് സ്വദേശി വെള്ളാറ വീട്ടില്‍ നോബിന്‍ ഫ്രാന്‍സിസാണ് ഭര്‍ത്താവ്. ബൈക്കില്‍ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുമ്പോള്‍ പുറകെ വന്ന കാര്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. അപകടം സംഭവിച്ചയുടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും 20 ന് മരണപ്പെടുകയായിരുന്നു. സംസ്‌കാരം നാളെ ഉച്ചതിരിഞ്ഞ് മൂന്നു മണിയ്ക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടക്കും. അപകടത്തില്‍ ഭര്‍ത്താവായ നോബിന്‍ ഫ്രാന്‍സീസിനും പരിക്ക് പറ്റിയിരുന്നു. 2022 ആഗസ്റ്റ് ഏഴിനായിരുന്നു ഇവരുടെ വിവാഹം. ഒരു മാസം മുമ്പായിരുന്നു ഹെല്‍മ മലേഷ്യയിലേക്ക് പോയത്. അമ്മ- മിനി. സഹോദരങ്ങള്‍- ഗ്രീഷ്മ ,ജിയോ, നേഹ

Please follow and like us: