27 -മത് ഐഎഫ്എഫ്കെ യിൽ പ്രദർശിപ്പിച്ച അമേരിക്കൻ ചിത്രം ” ദി വേൽ ” ഇന്ന് വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ …
27 -മത് ഐഎഫ്എഫ്കെ യിൽ പ്രദർശിപ്പിച്ച അമേരിക്കൻ ചിത്രം ” ദി വേൽ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 24 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. കാമുകനുമായുളള ബന്ധം തുടരാനായി വർഷങ്ങൾക്ക് മുമ്പ് ഭാര്യയെയും കുട്ടിയെയും ഉപേക്ഷിച്ച് പോയ സ്വവർഗ്ഗാനുരാഗിയായ ഇംഗ്ലീഷ് അധ്യാപകൻ ചാർലിയുടെ ജീവിതമാണ് 117 മിനിറ്റുള്ള ചിത്രം പറയുന്നത്. അമിത വണ്ണം കൊണ്ട് ബുദ്ധിമുട്ടുന്ന ചാർലി പങ്കാളിയുടെ മരണത്തിന് ശേഷം പതിനേഴ് വയസ്സുളള മകൾ എല്ലിയുമായി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. വെനീസ് അടക്കമുള്ള ചലച്ചിത്ര മേളകളിൽ അംഗീകാരങ്ങൾ നേടിയ ചിത്രം മികച്ച നടനുള്ള ഓസ്കാർ നോമിനേഷനും നേടിയിട്ടുണ്ട്. പ്രദർശനം വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ …