മഹാത്മ പാദമുദ്ര@90; ഗാന്ധി സന്ദർശനം അച്ചടിച്ച മാത്യഭൂമി പത്രം കൈമാറി …

മഹാത്മ പാദമുദ്ര@90; ഗാന്ധി സന്ദർശനം അച്ചടിച്ച മാത്യഭൂമി പത്രം കൈമാറി …

ഇരിങ്ങാലക്കുട : രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഇരിങ്ങാലക്കുടയില്‍ എത്തിച്ചേര്‍ന്നതിന്റെ വിശദവിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത 1934 ജനുവരിയിലെ മാതൃഭൂമി പത്രം മാനേജിങ്ങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍ നീഡ്‌സിന് കൈമാറി. ഇരിങ്ങാലക്കുടയിൽ ഗാന്ധിജി ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്ത പി.ഡബ്ല്യൂ.ഡി. റെസ്റ്റ് ഹൗസ് (പഴയ തിരുവതാംകൂര്‍ സത്രം) അങ്കണത്തില്‍ നടന്ന ചടങ്ങില്‍ നീഡ്‌സ് ചെയര്‍മാനും മുന്‍ എം.എല്‍.എ.യുമായ അഡ്വ. തോമസ് ഉണ്ണിയാടന്‍ പത്രം ഏറ്റുവാങ്ങി. നീഡ്‌സിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന പാദമുദ്ര @ 90 പരിപാടിയുടെ ഭാഗമായിട്ടാണ് പത്രം കൈമാറിയത്.
ഹരിജന ഫണ്ട് ശേഖരണം മുഖ്യ ലക്ഷ്യമാക്കി 1934 ജനുവരി 10 മുതല്‍ 22 വരെ 13 ദിവസം നീണ്ടു നിന്ന യാത്രയുടെ ഭാഗമായിട്ടാണ് ഗാന്ധിജി ഇരിങ്ങാലക്കുടയില്‍ എത്തിയത്. അന്ന് മഹാത്മജി വിശ്രമിച്ചതും ഉച്ചഭക്ഷണം കഴിച്ചതും അന്നത്തെ തിരുവിതാംകൂര്‍ സത്രമായിരുന്ന ഇന്നത്തെ ഇരിങ്ങാലകുട പൊതുമരാമത്ത് റെസ്റ്റ് ഹൗസിലായിരുന്നു. ക്രൈസ്റ്റ് കോളേജ് റോഡ്- കാട്ടൂര്‍ ജംഗ്ഷന് സമീപത്തുള്ള പടത്തുവെച്ചായിരുന്നു സമ്മേളനം.
പത്രകൈമാറ്റ ചടങ്ങിൽ അഡ്വ തോമസ് ഉണ്ണിയാടൻ അധ്യക്ഷത വഹിച്ചു. വ്യാജ വാർത്തകളെ എറെ ഭയപ്പെടണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നതെന്നും സാങ്കേതിക വളർച്ചയെ വിവേചന ബുദ്ധിയോടെ സമീപിക്കാൻ കഴിയേണ്ടതുണ്ടെന്നും പത്രം കൈമാറി കൊണ്ട് എം വി ശ്രേയസ്കുമാർ പറഞ്ഞു. നീഡ്സ് പ്ലാനിംഗ് സെക്രട്ടറി ബോബി ജോസ് സ്വാഗതവും പോഗ്രാം കോർഡിനേറ്റർ സി എസ് അബ്ദുൾ ഹക്ക് നന്ദിയും പറഞ്ഞു.

Please follow and like us: