അഡ്വ കെ ജി അനിൽകുമാറിന് ഇരിങ്ങാലക്കുട പൗരാവലിയുടെ ആദരം ഫെബ്രുവരി 25 ന് …

അഡ്വ കെ ജി അനിൽകുമാറിന് ഇരിങ്ങാലക്കുട പൗരാവലിയുടെ ആദരം ഫെബ്രുവരി 25 ന് …

ഇരിങ്ങാലക്കുട : ഇന്ത്യ- ക്യൂബ ട്രേഡ് കമ്മീഷണറായി നിയമിതനാവുകയും രാജ്യാന്തരതലത്തിൽ അംഗീകാരങ്ങൾ നേടുകയും പട്ടണത്തിലെ സാമൂഹിക-സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യവുമായ അഡ്വ കെ ജി അനിൽകുമാറിനെ ഇരിങ്ങാലക്കുട പൗരാവലി ആദരിക്കുന്നു. ഫെബ്രുവരി 25 ശനിയാഴ്ച വൈകീട്ട് 5 ന് ശ്രീകൂടൽമാണിക്യ ക്ഷേത്രപരിസരത്ത് നിന്നും ആരംഭിക്കുന്ന ആദരണ ഘോഷയാത്ര സ്വീകരണങ്ങൾ എറ്റ് വാങ്ങി ആറ് മണിയോടെ നഗരസഭ മൈതാനിയിൽ എത്തും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു, റവന്യൂ മന്ത്രി കെ രാജൻ, രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ , ടി എൻ പ്രതാപൻ എംപി ,എംഎൽഎ മാരായ പി ബാലചന്ദ്രൻ ,കെ കെ രാമചന്ദ്രൻ , സനീഷ് കുമാർ , വി ആർ സുനിൽ കുമാർ , ഇ ടി ടൈസൺ മാസ്റ്റർ, മുൻ ഗവ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ, മുൻ എംഎൽഎ പ്രൊഫ കെ യു അരുണൻ , ടൗൺ ബാങ്ക് ചെയർമാൻ എം പി ജാക്സൻ തുടങ്ങിയവർ പങ്കെടുക്കും .തുടർന്ന് പിന്നണി ഗായകരായ സിതാര കൃഷ്ണകുമാർ , നിരഞ്ജൻ എന്നിവർ നയിക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും. സംഘാടക സമിതി ചെയർമാൻ സോണിയ ഗിരി, ജനറൽ കൺവീനർ യു പ്രദീപ് മേനോൻ , വിവിധ കമ്മിറ്റി ചെയർമാൻമാരായ ടി വി ചാർലി, പി മണി,സുജ സഞ്ജീവ്കുമാർ , ജെയ്സൻ പാറേക്കാടൻ, പിആർഒ ഷാജൻ ചക്കാലയ്ക്കൽ തുടങ്ങിയവർ ഇത് സംബന്ധിച്ച് സംഘാടക സമിതി ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: