റിസർവ്വ് ബാങ്കിന്റെ സാഫ് നിയന്ത്രണങ്ങളിൽ നിന്നും ബാങ്കുകളെ മോചിപ്പിക്കണമെന്നും ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ നിൽപ്പ് സമരം …

റിസർവ്വ് ബാങ്കിന്റെ സാഫ് നിയന്ത്രണങ്ങളിൽ നിന്നും ബാങ്കുകളെ മോചിപ്പിക്കണമെന്നും ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ നിൽപ്പ് സമരം …

ഇരിങ്ങാലക്കുട : റിസർവ്വ് ബാങ്കിന്റെ സാഫ് നിയന്ത്രണങ്ങളിൽ നിന്നും ബാങ്കുകളെ മോചിപ്പിക്കുക, ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, ജീവനക്കാർക്ക് അർഹമായ ഡി എ കുടിശിക സംസ്ഥാന സർക്കാർ അനുവദിക്കുക, പെൻഷൻ പ്രായം വർദ്ധിപ്പിക്കുക,തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗ്ഗനൈസേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്ര്യഖ്യാപിച്ച് ഐ ടി യു ബാങ്ക് യൂണിറ്റിന്റെ നിൽപ്പ് സമരം. യൂണിറ്റ് പ്രസിഡണ്ട് സന്തോഷ് വില്ലടം, സംസ്ഥാന കമ്മറ്റി ഭാരവാഹികളായ എം ആർ ഷാജു, ജോസഫ് ചാക്കോ, എൻ ജെ ജോയ്, കെ പി സെബാസ്റ്റിൻ, എ ആശ, യൂണിറ്റ് ഭാരവാഹികളായ ബിജോയ് ടി വി, ഷിന്റോ ജോൺ, ജോളി ആന്റോ, സഞ്ചയൻ പി വി, മനീഷ് ആർ യു, ശ്രീറാം ജയബാലൻ, മഞ്ജു സി വി, ജൂലി എം കെ, തുടങ്ങിയവർ ഐ ടി യു ബാങ്കിന്റെ വിവിധ ശാഖകളിൽ സമരത്തിന് നേതൃത്വം നൽകി.

Please follow and like us: