ഇരിങ്ങാലക്കുടയിൽ നടന്ന വാഹനാപകടത്തില്‍ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് അഡ്മിനിസ്‌ട്രേറ്റര്‍ മരിച്ചു.

ഇരിങ്ങാലക്കുടയിൽ നടന്ന വാഹനാപകടത്തില്‍ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് അഡ്മിനിസ്‌ട്രേറ്റര്‍ മരിച്ചു.

ഇരിങ്ങാലക്കുട: വാഹനാപകടത്തില്‍ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് അഡ്മിനിസ്‌ട്രേറ്റര്‍ കോട്ടപ്പുറം സ്വദേശി എടവനക്കാട് വീട്ടില്‍ ബാവ മകന്‍ ഫൈസൽ (52) മരിച്ചു. വൈകീട്ട് ആറുമണിയോടെ ഇരിങ്ങാലക്കുട കോളജ് റോഡിനു സമീപം വച്ചാണ് അപകടമുണ്ടായത്. തൃശൂര്‍ ഭാഗത്തുനിന്നും ബൈക്കില്‍ വരികയായിരുന്ന ഫൈസല്‍ ഒടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തില്‍ തട്ടില്‍ മറിയുകയായിരുന്നു. ബൈക്കില്‍ നിന്നും വീണ ഫൈസലിന്റെ ദേഹത്തുകൂടി തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറി കയറുകയായിരുന്നു.അപകടസ്ഥലത്തു വച്ചുതന്നെ ഫൈസല്‍ മരണമടഞ്ഞു. ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി ഇരിങ്ങാലക്കുട പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. സിപിഐ മേത്തല ഈസ്റ്റ് ലോക്കല്‍ കമ്മറ്റിയംഗമാണ്. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍. ഭാര്യ-ഷൈലജ. മക്കള്‍- ഫയാസ്,ഫിബിന്‍.മാതാവ്-ഫാത്തിമ ബീവ

Please follow and like us: