നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേള മാർച്ച് മൂന്ന് മുതൽ ; പാരമ്പര്യരേതര കലാവിഷ്ക്കാരങ്ങൾ ഉണ്ടാകുന്നത് പട്ടണത്തിന്റെ സംസ്കാരിക വളർച്ചയ്ക്ക് വഴിയൊരുക്കുമെന്ന് കപില വേണു …

നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേള മാർച്ച് മൂന്ന് മുതൽ ; പാരമ്പര്യരേതര കലാവിഷ്ക്കാരങ്ങൾ ഉണ്ടാകുന്നത് പട്ടണത്തിന്റെ സംസ്കാരിക വളർച്ചയ്ക്ക് വഴിയൊരുക്കുമെന്ന് കപില വേണു …

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേത്യത്വത്തിൽ തൃശ്ശൂർ രാജ്യാന്തര ചലച്ചിത്രോൽസവം, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേള മാർച്ച് മൂന്ന് മുതൽ ഒൻപത് വരെ നടക്കും. ഇരിങ്ങാലക്കുട മാസ് മൂവീസ്, ഓർമ്മ ഹാൾ എന്നീ കേന്ദ്രങ്ങളിലായി വിവിധ ഭാഷകളിൽ നിന്നുള്ള ഇരുപത്തിയൊന്ന് ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. റോട്ടറി ഹാളിൽ നടന്ന ചടങ്ങിൽ ഫെസ്റ്റിവൽ ഡെലഗേറ്റ് പാസിന്റെ വിതരണോദ്ഘാടനം കൂടിയാട്ട കലാകാരി കപില വേണു നിർവഹിച്ചു. പാരമ്പ്യരേതര കലാവിഷ്ക്കാരങ്ങൾക്ക് പട്ടണത്തിൽ തന്നെ മികച്ച വേദികൾ ഉണ്ടാകുന്നത് സംസ്കാരിക വളർച്ചയ്ക്ക് വഴിയൊരുക്കുമെന്നും ഫിലിം സൊസൈറ്റി പ്രസ്ഥാനം മികച്ച രീതിയിൽ പ്രവർത്തിക്കുന്നു എന്നത് അഭിമാനാർഹമാണെന്നും കപില വേണു ചൂണ്ടിക്കാട്ടി. വ്യാപാരി വ്യവസായി ഏകോപന സമിതി ട്രഷറർ വി കെ അനിൽകുമാർ , ഇൻസൈഡ് ഔട്ട്സൈഡ് ഹോം ഗ്യാലറി പ്രതിനിധി മണികണ്ഠൻ എന്നിവർ പാസ്സുകൾ എറ്റ് വാങ്ങി. സൊസൈറ്റി പ്രസിഡന്റ് മനീഷ് അരീക്കാട്ട് അധ്യക്ഷനായിരുന്നു. രക്ഷാധികാരി പി കെ ഭരതൻ മാസ്റ്റർ, സെക്രട്ടറി നവീൻ ഭഗീരഥൻ, ട്രഷറർ ടി ജി സച്ചിത്ത്, വൈസ് – പ്രസിഡണ്ട് ടി ജി സിബിൻ, എക്സിക്യൂട്ടീവ് അംഗം എം ആർ സനോജ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

Please follow and like us: