61-മത് കണ്ടംകുളത്തി ദക്ഷിണേന്ത്യൻ ഫുട്ബോൾ ടൂർണമെന്റ് ഫെബ്രുവരി 17 ന് ആരംഭിക്കും; മാറ്റുരയ്ക്കുന്നത് കരുത്തരായ പതിനാറ് ടീമുകൾ ….
ഇരിങ്ങാലക്കുട: ഫെബ്രുവരി 17 മുതൽ 21 വരെ ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന 61-മത് കണ്ടംകുളത്തി ദക്ഷിണേന്ത്യൻ ഫുട്ബോൾ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നിലവിലുള്ള ജേതാക്കളായ തൃശ്ശൂർ കേരള വർമ്മ , ആതിഥേരായ ക്രൈസ്റ്റ് ഉൾപ്പെടെ പ്രമുഖ 16 ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കുമെന്ന് പ്രിൻസിപ്പാൾ ഫാ ഡോ ജോളി ആൻഡ്രൂസ് പത്ര സമ്മേളനത്തിൽ അറിയിച്ചു. 17 ന് രാവിലെ 8.30 ന് നടക്കുന്ന ആദ്യ മൽസരത്തിൽ പഴഞ്ഞി എംഡി കോളേജ് ഡോൺ ബോസ്കോ മണ്ണുത്തിയെ നേരിടും . അന്നേ ദിവസം 3 ന് നടക്കുന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്യും. 19 ന് കോളേജിലെ മുൻ ഫുട്ബോൾ താരങ്ങളുടെ ഒത്തുചേരൽ നടക്കും. 21 ന് വൈകീട്ട് നടക്കുന്ന സമാപന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു സമ്മാനദാനം നിർവഹിക്കും. വൈസ് – പ്രിൻസിപ്പൽ ഫാ ജോയ് പീണിക്കപ്പറമ്പിൽ ,ബിപിഇ ഹെഡ് ഡോ ബി പി അരവിന്ദ , കായിക വിഭാഗം മേധാവി ഡോ ബിന്റു പി കല്യാൺ, സ്പോൺസർമാരെ പ്രതിനിധീകരിച്ച് ജോസ് ജോൺ ,ജോൺ ഫ്രാൻസിസ് , അഡ്വ ടി ജെ തോമസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.