ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതി കൗൺസിലർമാർ യാത്രയിൽ ; യാത്ര സ്വത്ത് വിവരങ്ങൾ നേരിട്ട് ഹാജരായി സമർപ്പിക്കാനുളള ലോകായുക്ത ഉത്തരവിനെ തുടർന്ന് …

ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതി കൗൺസിലർമാർ യാത്രയിൽ ; യാത്ര സ്വത്ത് വിവരങ്ങൾ നേരിട്ട് ഹാജരായി സമർപ്പിക്കാനുളള ലോകായുക്ത ഉത്തരവിനെ തുടർന്ന് …

ഇരിങ്ങാലക്കുട : സ്വത്ത് വിവര പട്ടിക സമർപ്പിക്കാത്തതുമായി ബന്ധപ്പെട്ട് നഗരസഭയിലെ മുഴുവൻ കൗൺസിലർമാരോടും നേരിട്ട് ഹാജരാകാൻ കേരള ലോകായുക്ത ഉത്തരവ്. ജനപ്രതിനിധികൾ എന്ന രീതിയിൽ സമർപ്പിക്കേണ്ട സ്വത്ത് വിവര പട്ടിക സമയബന്ധിതമായി സമർപ്പിക്കുന്നതിൽ വീഴ്ച വന്നതിനെ തുടർന്നാണിത്. ഈ വർഷം ജനുവരി 9 ന് ഹാജരാകാനായിരുന്നു ഉത്തരവ്. എന്നാൽ ദനഹ തിരുന്നാളിന്റെ കാര്യം ചൂണ്ടിക്കാട്ടി മറ്റൊരു ദിവസം ഹാജരാകാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് ഫെബ്രുവരി 15 ന് രാവിലെ ഹാജരാകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരു സ്വകാര്യ ബസ്സിൽ ചൊവ്വാഴ്ച രാവിലെ എഴ് മണിയോടെ തന്നെ ഭരണ സമിതിയിലെ വിവിധ കക്ഷികളിലെ ഭൂരിപക്ഷം കൗൺസിലർമാരും പുറപ്പെട്ടിട്ടുണ്ട്. യാത്രക്കിടയിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദർശിച്ച് ഇവർ നാളെ വൈകീട്ടോടെ മടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന. ഏതാനും കൗൺസിലർമാർ ഇന്ന് വൈകീട്ടുള്ള ട്രെയിനിലാണ് യാത്ര തിരിച്ചിരിക്കുന്നത്.

Please follow and like us: