ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റിവൽ ഫെബ്രുവരി 14, 15, 16 തീയ്യതികളിൽ …

ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റിവൽ ഫെബ്രുവരി 14, 15, 16 തീയ്യതികളിൽ …

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ ദനഹ തിരുന്നാളിനോടനുബന്ധിച്ച് നടത്താറുള്ള ടൗൺ അമ്പ് ഫെസ്റ്റിവൽ ഫെബ്രുവരി 14 , 15, 16 തീയതികളിൽ ആഘോഷിക്കും. 14 ന് വൈകീട്ട് 5.30 ന് മാർക്കറ്റ് ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ കത്തീഡ്രൽ വികാരി ഫാ. പയസ് ചിറപ്പണത്ത് കൊടിയേറ്റ കർമ്മം നിർവഹിക്കുമെന്ന് ജനറൽ കൺവീനർ ജിക്സൻ മങ്കിടിയാൻ, പ്രസിഡണ്ട് ബിനോയ് പുതുക്കാടൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. തുടർന്ന് ദീപാലങ്കാരങ്ങളുടെ സ്വിച്ചോൺ കർമ്മം ഡിവൈഎസ്പി ബാബു കെ തോമസ് നിർവഹിക്കും. 15 ന് വൈകീട്ട് 6 ന് മതസൗഹാർദ്ദ സദസ്സ് നടക്കും . ചടങ്ങിൽ ശ്വാസകോശ വിദഗ്ധൻ ഡോ. റെന്നിസ് ഡേവിസ് കിഴക്കേ പീടികയെ ആദരിക്കും. ക്യാൻസർ രോഗികൾക്കുള്ള ചികിൽസാ സഹായ വിതരണം, ഗാനമേള എന്നിവ തുടർന്ന് നടക്കും. 16 ന് വൈകീട്ട് തെക്കേ അങ്ങാടിയിൽ നിന്ന് ബാന്റ് സെറ്റും ശിങ്കാരിമേളവും തേരും വർണ്ണക്കുടകളുമായി ആരംഭിക്കുന്ന അമ്പ് പ്രദക്ഷിണം അയ്യങ്കാവ് മൈതാനം വഴി നടയിലെത്തി ഠാണാ വഴി പള്ളിയിൽ എത്തിച്ചേരും. തുടർന്ന് വർണ്ണമഴയും ഉണ്ടായിരിക്കും. സംഘാടകരായ വിൻസൻ കോമ്പാറക്കാരൻ , പോളി കേട്ടോളി, ഷാജു പാറേക്കാടൻ , ടെൽസൻ കോട്ടോളി, അഡ്വ ഹോബി ജോളി, ജെയ്സൻ പൊന്തോക്കൻ , ബെന്നി വിൻസെന്റ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: