ഇരുചക്ര വാഹനങ്ങൾക്ക് ഒരു കിലോമീറ്റർ പിന്നിടാൻ ഇരുപത് പൈസയും ഓട്ടോ റിക്ഷക്ക് അമ്പത് പൈസയും മാത്രം ചിലവെന്ന് കെഎസ്ഇബി ; ഇരിങ്ങാലക്കുട മണ്ഡലത്തിൽ വിവിധ കേന്ദ്രങ്ങളിലായി സ്ഥാപിച്ചത് പത്ത് പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾ ; പാരമ്പര്യതേര ഊർജ്ജ സാധ്യതകൾ വിനിയോഗിക്കാൻ കഴിയേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു…

ഇരുചക്ര വാഹനങ്ങൾക്ക് ഒരു കിലോമീറ്റർ പിന്നിടാൻ ഇരുപത് പൈസയും ഓട്ടോ റിക്ഷക്ക് അമ്പത് പൈസയും മാത്രം ചിലവെന്ന് കെഎസ്ഇബി ; ഇരിങ്ങാലക്കുട മണ്ഡലത്തിൽ വിവിധ കേന്ദ്രങ്ങളിലായി സ്ഥാപിച്ചത് പത്ത് പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾ ; പാരമ്പര്യതേര ഊർജ്ജ സാധ്യതകൾ വിനിയോഗിക്കാൻ കഴിയേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു…

ഇരിങ്ങാലക്കുട : ഇരുചക്ര വാഹനങ്ങൾക്ക് ഇരുപത് പൈസ മാത്രം ചിലവാക്കി ഒരു കിലോമീറ്ററിൽ യാത്ര ചെയ്യാം. ഇലക്ട്രിക് ഓട്ടോ റിക്ഷക്ക് പ്രസ്തുത ദൂരം പിന്നിടാൻ വേണ്ടത് അമ്പത് പൈസ മാത്രം. ചുരുങ്ങിയ മാസങ്ങൾ കൊണ്ട് തന്നെ ഇന്ധന ചിലവിലുള്ള ലാഭം മൂലം വാഹനത്തിന്റെ മുടക്ക് മുതൽ തിരികെ ലഭിക്കുകയും ചെയ്യുമെന്ന് കെഎസ്ഇബി. വണ്ടികൾ ചാർജ്ജ് ചെയ്യാനുള്ള സംവിധാനങ്ങളും കെഎസ്ഇബി ഒരുക്കിക്കഴിഞ്ഞു. ഒരു നിയോജക മണ്ഡലത്തിൽ ചുരുങ്ങിയത് അഞ്ച് ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ ഉറപ്പ്. സംസ്ഥാനത്ത് ” ചാർജ്ജ് മോഡ് ” എന്ന സ്റ്റാർട്ടപ്പ് കമ്പനിയുമായി സഹകരിച്ച് ഒൻപത് കോടി രൂപ ചിലവിൽ 1165 സ്റ്റേഷനുകളാണ് സ്ഥാപിക്കുന്നത്. രണ്ട് മണിക്കൂർ സമയം കൊണ്ട് ഓട്ടോ റിക്ഷകളുടെ ബാറ്ററി പൂർണ്ണമായും ചാർജ്ജ് ചെയ്ത് 120 കിലോമീറ്റർ യാത്ര ചെയ്യാമെന്നും കെഎസ്ഇബി ഉറപ്പ് തരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ വിവിധ കേന്ദ്രങ്ങളിലായി പത്ത് പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകളാണ് സ്ഥാപച്ചിരിക്കുന്നത്. വൈദ്യുതി ഭവൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ചാർജ്ജിംഗ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പാരമ്പര്യതേര ഊർജ്ജ സ്രോതസ്സുകളുടെ സാധ്യതകൾ വിനിയോഗിക്കാൻ കഴിയേണ്ടതുണ്ടെന്നും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോൽസാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരിനുളളതെന്നും മണ്ഡലത്തിൽ കൂടുതൽ ഹൈമാസ്റ്റ് ലൈറ്റുകളും മിനി ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കുന്ന നടപടികൾ നടന്ന് വരികയാണെന്നും മന്ത്രി പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷയായിരുന്നു. ബ്ലോക്ക് , ഗ്രാമ പഞ്ചായത്ത് അധ്യക്ഷൻമാർ , വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: