സംസ്ഥാന ബജറ്റിലെ അവഗണന; എംഎൽഎ ഓഫീസിന് മുന്നിൽ വായ്മൂടിക്കെട്ടി നിൽപ്പ് സമരവുമായി സ്കൂൾ പാചകതൊഴിലാളികൾ …

സംസ്ഥാന ബജറ്റിലെ അവഗണന; എംഎൽഎ ഓഫീസിന് മുന്നിൽ വായ്മൂടിക്കെട്ടി നിൽപ്പ് സമരവുമായി സ്കൂൾ പാചകതൊഴിലാളികൾ …

ഇരിങ്ങാലക്കുട: ബജറ്റിലെ അവഗണനയിൽ പ്രതിഷേധിച്ച് സ്കൂൾ പാചക തൊഴിലാളി സംഘടനയുടെ (എച്ച്എംഎസ് ) നേത്യത്വത്തിൽ വായ്മൂടിക്കെട്ടി നിൽപ്പ് സമരം. കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ലെന്ന് പറഞ്ഞ് ശമ്പളം സർക്കാർ വെട്ടിക്കുറച്ചിരിക്കുകയാണെന്ന് സംഘടന കുറ്റപ്പെടുത്തി. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ മന്ത്രിമാരുടെ പ്രാദേശിക എംഎൽഎ ഓഫീസുകൾക്ക് മുന്നിലായിരുന്നു സമരം. ഇതിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന്റെ ഓഫീസിന് മുന്നിൽ നടത്തിയ സമരം സാമൂഹ്യ പ്രവർത്തകനും സമരസമിതി കൺവീനറുമായ ശ്രീധരൻ തേറമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് റോസി റപ്പായി അധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി പി എം ഷംസുദ്ദീൻ, ഓമന ശിവൻ, ലക്ഷ്മി കുമാരി , സന്ധ്യ വലപ്പാട് തുടങ്ങിയവർ നേത്യത്വം നല്കി.

Please follow and like us: