ആധുനിക സജ്ജീകരണങ്ങളും പന്ത്രണ്ട് വിഭാഗങ്ങളുമായി ഡോ സിതാരാസ് ഡെന്റൽ സ്പെഷ്യാലിറ്റി സെന്റർ ; ഫെബ്രുവരി 12 ന് രാവിലെ 9.30 ന് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും …
ഇരിങ്ങാലക്കുട : ആധുനിക സജ്ജീകരണങ്ങളോടെ പുതിയ മുഖവുമായി ഡോ സിതാരാസ് ഡെന്റൽ സ്പെഷ്യാലിറ്റി സെന്റർ. ഓറൽ പാത്തോളജിയും ബയോപ്സിയും അടക്കം ഒൻപത് വിഭാഗങ്ങളുമായി നിലവിൽ അക്കര ടെക്സ്റ്റയിൽസിന് പരിസരത്ത് നിന്ന് മെയിൻ റോഡിൽ ആലുക്കൽ ബിൽഡിംഗിലേക്കാണ് പ്രവർത്തനം മാറ്റുന്നത്. ഫെബ്രുവരി 12 ന് രാവിലെ 9 .30 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഡോ സിതാരാസ് ഡെന്റൽ ആന്റ് കോസ്മെറ്റോളജി സെന്റർ ഉദ്ഘാടനം ചെയ്യും. എല്ലാവിധ സൗന്ദര്യ വർധക ചികിൽസകളും ദന്താശുപത്രിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സെന്റർ ഫൗണ്ടർ ഡോ സിതാര യേശുദാസ് പത്രസമ്മേളനത്തിൽ അറിയിച്ചു. പന്ത്രണ്ട് വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ഷാന്റോ പോൾ, ഡോ ജോസ് പോൾ മാവേലി, ഡോ ദേവിക ബി മേനോൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.