ദേശീയ റാങ്കിംഗിൽ മികച്ച നേട്ടം കൈവരിച്ച സെന്റ് ജോസഫ്സ് കോളേജിനെ ആദരിക്കുന്നു ; ആദരണീയ സമ്മേളനം ഫെബ്രുവരി 13 ന് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും …
ഇരിങ്ങാലക്കുട : നാക്ക് അക്രഡിറ്റേഷനിൽ തിളക്കമാർന്ന നേട്ടം കൈവരിച്ച ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിനെ ആദരിക്കുന്നു. ഫെബ്രുവരി 13 ന് രാവിലെ 10.30 നടക്കുന്ന ആദരണീയ സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യുമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ എലൈസ പത്രസമ്മേളനത്തിൽ അറിയിച്ചു. രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, മദർ ആനി കുര്യാക്കോസ്, മാനേജർ സിസ്റ്റർ എൽസി കോക്കാട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. നിലവിൽ ഉണ്ടായിരുന്ന എ ഗ്രേഡ് പദവിയിൽ നിന്ന് 3.66 പോയിന്റോടെ A++ ഉം ഇന്ത്യയിൽ തന്നെ കൂടുതൽ ഗ്രേഡ് പോയിന്റ് നേടിയ രണ്ടാമത്തെ വനിതാ കോളേജും കേരളത്തിലെ ഒന്നാമത്തെ വനിതാ കോളേജുമായി മാറാൻ കഴിഞ്ഞത് അഭിമാനാർഹമായ നേട്ടമാണെന്ന് പ്രിൻസിപ്പൽ പറഞ്ഞു. 59 – മത് കോളേജ് ദിനാഘോഷവും യാത്രയയപ്പും ഫെബ്രുവരി 8 ന് രാവിലെ 10 ന് ജില്ലാ റൂറൽ പോലീസ് മേധാവി ഐശ്വര്യ ഡോം ഗ്രേ ഉദ്ഘാടനം ചെയ്യും. ഗണിതശാസ്ത്ര വിഭാഗത്തിന്റെ നേത്യത്വത്തിൽ ഫെബ്രുവരി 16, 17 തീയതികളിൽ ദേശീയ വർക്ക്ഷോപ്പ് നടക്കും. വൈസ് – പ്രിൻസിപ്പൽമാരായ ഡോ സിസ്റ്റർ ബ്ലെസി, ഡോ സിസ്റ്റർ ഫ്ലവററ്റ്, ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ കോർഡിനേറ്റർ ഡോ നൈജിൽ ജോർജ്ജ് , പബ്ലിസിറ്റി കൺവീനർ പ്രൊഫ. ലിറ്റി ചാക്കോ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.