സംസ്ഥാന ബജറ്റ് ;പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ പ്രതിഷേധവുമായി ബിജെപി …
ഇരിങ്ങാലക്കുട: സംസ്ഥാന ബജറ്റിലുള്ള പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ചു കൊണ്ട് ബി ജെ പി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പാർട്ടി മണ്ഡലം ഓഫീസിന് മുൻപിൽ നിന്നാരംഭിച്ച പ്രകടനം ബസ്സ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ബി ജെ പി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയതു. മണ്ഡലം ജന സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്,സുനിൽ തളിയപറമ്പിൽ,രാമചന്ദ്രൻ കോവിൽപറമ്പിൽ,രമേഷ് അയ്യർ,രാഖി മാരാത്ത്, അമ്പിളി ജയൻ,ഷാജുട്ടൻ, സരിത വിനോദ്, രഞ്ജിത്ത് മേനോൻ,സുരേഷ് എം വി,ലിഷോൺ ജോസ് കട്ട്ളാസ്, സിന്ധു സതീഷ്, ബൈജു കൃഷ്ദാസ്, സൽഗു തറയിൽ, സത്യദേവ് ടി ഡി, വാണികുമാർ കോപ്പുള്ളി പറമ്പിൽ,അമരദാസ്, എന്നിവർ നേതൃത്വം നൽകി.