മുരിയാട് സിയോൺ ധ്യാന കേന്ദ്രത്തിന്റെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് കർമ്മ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് …
ഇരിങ്ങാലക്കുട : മുരിയാട് സിയോൺ ധ്യാന കേന്ദ്രത്തിന്റെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയണമെന്നും സിയോൺ എന്ന ആപത്തിൽ നിന്നും മുരിയാടിനെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സിയോൺ വിരുദ്ധ കർമ്മ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച്. രാവിലെ മുരിയാട് പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്തിന് അമ്പത് മീറ്റർ അകലെ വച്ച് ഡിവൈഎസ്പി യുടെ നേത്യത്വത്തിലുള്ള പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ സമിതി കൺവീനർ കെ ആർ രഞ്ജിത്ത്, ജയൻ മണാളത്ത്, സായ്റാം മൂർക്കനാട് എന്നിവർ പ്രസംഗിച്ചു. കെ കെ ഉണ്ണികൃഷ്ണൻ , ജോഷി, ഗോപിനാഥ് , ഗോവിന്ദൻകുട്ടി, രതീഷ് തുടങ്ങിയവർ നേത്യത്വം നല്കി. സ്ത്രീകൾ അടക്കം ഇരുനൂറോളം പേർ മാർച്ചിൽ പങ്കെടുത്തു.