എസ്എൻബിഎസ് സമാജം വക ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവത്തിന് ഫെബ്രുവരി മൂന്നിന് കൊടിയേറ്റും …

എസ്എൻബിഎസ് സമാജം വക ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവത്തിന് ഫെബ്രുവരി മൂന്നിന് കൊടിയേറ്റും …

ഇരിങ്ങാലക്കുട : എസ്എൻബിഎസ് സമാജം വക ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിൽ ഫെബ്രുവരി 3 മുതൽ 10 വരെയുള്ള ദിവസങ്ങളിലായി ആഘോഷിക്കുന്ന കാവടി പൂര മഹോൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 3 ന് വൈകീട്ട് 7നും 7.48 നും മധ്യേ മഹോൽസവത്തിന് ബ്രഹ്മശ്രീ രാകേഷ് തന്ത്രികൾ കൊടിയേറ്റുമെന്ന് സമാജം പ്രസിഡന്റ് കിഷോർകുമാർ നടുവളപ്പിൽ, സെക്രട്ടറി വേണു തോട്ടുങ്ങൾ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. മഹോൽസത്തോടനുബന്ധിച്ച് എസ്എൻവൈഎസിന്റെ നേത്യത്വത്തിൽ നടത്താറുള്ള നാടകമൽസരത്തിന്റെ ഉദ്ഘാടനം വൈകീട്ട് 7.30 ന് നടക്കും. കാവടി മഹോൽസവ ദിനമായ ഫെബ്രുവരി 8 ന് രാവിലെ 4.30 ന് ക്ഷേത്ര ചടങ്ങുകൾ, 6 ന് ഗണപതി ഹോമം, 11.30 നും രാത്രി 8 നും പ്രാദേശിക വിഭാഗങ്ങളിൽ നിന്നുള്ള കാവടി വരവ് , പൂരമഹോൽസ വദിനമായ ഫെബ്രുവരി 9 ന് പുലർച്ചെ ക്ഷേത്രചടങ്ങുകൾ , രാവിലെ 9 മുതൽ 11 വരെയും വൈകീട്ട് 4 മുതൽ 7 വരെയും പൂരം എഴുന്നെള്ളിപ്പ് , രാത്രി വർണ്ണമഴ എന്നിവയാണ് പ്രധാന പരിപാടികൾ . 9 ന് വൈകീട്ട് 7 ന് നാടകമൽസരത്തിലെ വിജയികൾക്കുള്ള അവാർഡ് ദാന ചടങ്ങ് നടക്കും. ക്ഷേത്രം മേൽശാന്തി മണി ശാന്തി, സമാജം ട്രഷറർ ദിനേഷ്കുമാർ എളന്തോളി, വൈസ് – പ്രസിഡണ്ട് ഷിജിൻ തവരങ്ങാട്ടിൽ, സമാജം വികസന സമിതി കൺവീനർ വിശ്വംഭരൻ മുക്കുളം, എസ്എൻവൈഎസ് പ്രസിഡണ്ട് അനീഷ് കെ യു , സെക്രട്ടറി വിജു കൊറ്റിക്കൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: